Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീപിൾസ്​ ഫൗ​േണ്ടഷൻ...

പീപിൾസ്​ ഫൗ​േണ്ടഷൻ വീട്​ കൈമാറി; അജയനും കുടുംബത്തിനും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം

text_fields
bookmark_border
നെടുങ്കണ്ടം: പ്ലാസ്​റ്റിക് വലിച്ചുകെട്ടിയ ഒറ്റമുറി ഷെഡിൽ കഴിഞ്ഞ നെടുങ്കണ്ടം പഞ്ചായത്ത് നാലാംവാർഡിൽ താമസിച്ചിരുന്ന പുത്തൻപുരക്കൽ അജയനും കുടുംബത്തിനും അടച്ചുറപ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാം. പീപിൾസ്​ ഫൗണ്ടേഷൻ കേരള നിർമിച്ച വീട് അജയനും കുടുംബത്തിനും കൈമാറി. ആലുംമൂട്ടിൽ ടെക്സ്​​ൈറ്റൽസ്​ ഉടമ നസീർ നെടുങ്കണ്ടം താന്നിമൂട്ടിൽ സൗജന്യമായി നൽകിയ അഞ്ചുസൻെറ് സ്ഥലത്താണ് പീപിൾസ്​ ഫൗണ്ടേഷൻ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ ഏഴുലക്ഷം രൂപ മുടക്കി വീട് നിർമിച്ചുനൽകിയത്. ത്രിതല പഞ്ചായത്തുകൾ അവഗണിച്ച ഇൗ കുടുംബത്തിന് താങ്ങായി പീപിൾസ്​ ഫൗണ്ടേഷൻ രംഗത്തെത്തുകയായിരുന്നു. 17, 13 വയസ്സുള്ള രണ്ട് പെൺകുട്ടികളും 15 വയസ്സുള്ള മകനുമടക്കം മൂന്നു​മക്കളും ഭാര്യയും ഗൃഹനാഥനുമുൾ​െപ്പടെ അഞ്ച്​ അംഗങ്ങൾ അടങ്ങിയ കുടുംബം അന്തിയുറങ്ങിയിരുന്നത് നിലംപൊത്താറായ ഒരു ഒറ്റമുറി ഷെഡിലായിരുന്നു. ഗൃഹപ്രവേശനം ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ് ഷാജഹാൻ നദ്​വി നിർവഹിച്ചു. പീപിൾസ്​ ഫൗണ്ടേഷൻ കേരള ജില്ല കോഓഡിനേറ്റർ ഡോ. ഹസൻ, ബ്ലോക്ക്​ പഞ്ചായത്ത് അംഗം വനജ സജീവ്​ലാൽ, പഞ്ചായത്ത്​ ഏഴാംവാർഡ്് അംഗം ശോഭന വിജയൻ, ആലുമൂട്ടിൽ നസീർ, വെൽ​െഫയർ പാർട്ടി ജില്ല പ്രതിനിധി പി.പി. അനസ്​, ജമാഅത്തെ ഇസ്​ലാമി ഹൈറേഞ്ച്് ഏരിയ സെക്രട്ടറി ഷമീർ, മാധ്യമം കോഓഡിനേറ്റർ മുഹമ്മദ് ബഷീർ, ഇ.എച്ച്്്. യൂനുസ്​ തുടങ്ങിയവർ സംസാരിച്ചു. TDL AJAYANCE HOUSE INAU SHAJAHAN MOULAVI പീപിൾസ്​ ഫൗണ്ടേഷൻ താന്നിമൂട്ടിൽ ​നിർമിച്ചുനൽകിയ വീട്ടിൽ ഗൃഹപ്രവേശനം ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ് ഷാജഹാൻ നദ്​വി നിർവഹിക്കുന്നു സഞ്ചാരികൾക്ക് നവ്യാനുഭവം പകർന്ന്​ കാറ്റൂതിമേട് നെടുങ്കണ്ടം: സഞ്ചാരികൾക്ക് നവ്യാനുഭവം പകർന്ന്​ സേനാപതി പഞ്ചായത്തിലെ കാറ്റൂതിമേട്. മലമുകളിൽ കൊടിയ വേനലിലും വറ്റാത്ത കുളവും നിലക്കാത്ത കാറ്റുമാണ് സഞ്ചാരികളെ ഇങ്ങോേട്ടക്ക് മാടിവിളിക്കുത്. ശാന്തൻപാറക്കും സേനാപതിക്കും അടുത്തുകിടക്കുന്ന കൊച്ചു ഗ്രാമമാണ് കാറ്റൂതി. തോട്ടം തൊഴിലാളികളായ തമിഴ് വംശജരാണ് ഇവിടെ അധിവസിക്കുത്. ഗ്രാമത്തിൽനിന്ന്​ ഏല തോട്ടങ്ങൾക്ക്​ നടുവിലൂടെ നീളുന്ന ഓഫ്റോഡിലൂടെ ഏക​േദശം ഒരുകിലോമീറ്റർ സഞ്ചരിച്ചാൽ കുന്നിന്മുകളിൽ എത്താം. കുന്നിന്മുകളിൽ നിറയെ ആമ്പൽ പൂക്കളുമായി വിശാലമായ കുളം. ഇവിടെ നിന്നാൽ മൂന്നാർ മുതൽ രാമക്കൽമേട് വരെയുള്ള പ്രദേശങ്ങളുടെ വിദൂര ദൃശ്യം ആസ്വദിക്കാം. ചതുരംഗപ്പാറ, രാമക്കൽമേട്, സൂര്യനെല്ലി, ചിന്നക്കനാൽ, ദേവികുളം, ഗ്യാപ്റോഡ് തുടങ്ങിയ പ്രദേശങ്ങളുടെ വിദൂര കാഴ്ചയും മനോഹരമാണ്. സമുദ്ര നിരപ്പിൽനിന്ന്​ 3000 അടി ഉയരത്തിലാണ് വറ്റാത്ത കുളവും നിലക്കാത്ത കാറ്റുമുള്ളത്. ജൈവവൈവിധ്യത്തിൻെറ കലവറകൂടിയാണ് കാറ്റൂതിമേട്. കാറ്റൂതിമേടിൻെറ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ പഞ്ചായത്തിന് പദ്ധതി ഉണ്ടെങ്കിലും ടൂറിസം വകുപ്പിൻെറ നിസ്സഹകരണം ഇവിടെയും തുടരുകയാണെന്ന്​ പ്രദേശവാസികൾ പറയുന്നു. TDL kattoothikulam NDKM കാറ്റുതിമേട്ടിലെ വറ്റാത്ത കുളം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story