Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2020 5:28 AM IST Updated On
date_range 24 Dec 2020 5:28 AM ISTപരാജയം വോട്ട് കച്ചവടം മൂലമെന്ന് ജോസഫ് വിഭാഗം
text_fieldsbookmark_border
അടിമാലി: സേനാപതി പഞ്ചായത്ത് രണ്ടാംവാർഡിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചെങ്കിലും ജില്ല പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച കേരള കോൺഗ്രസ്-ജോസഫ് സ്ഥാനാർഥിക്ക് ഇതേ വാർഡിൽ 180 വോട്ട് കുറഞ്ഞത് ചില സി.പി.എം-കോൺഗ്രസ് നേതാക്കൾ തമ്മിലെ വോട്ട് കച്ചവടം മൂലമാണെന്ന് കേരള കോൺഗ്രസിൻെറ പരാതി. സി.പി.െഎ പ്രതിനിധി മാത്രം ജയിക്കാറുള്ള വാർഡിൽ ആദ്യമായാണ് ഒരു കോൺഗ്രസ് സ്ഥാനാർഥി ജയിക്കുന്നത്. വാർഡിൽ മത്സരിച്ച തങ്ങളുടെ സ്ഥാനാർഥി പരാജയപ്പെട്ടപ്പോഴും ജില്ല പഞ്ചായത്ത് നെടുങ്കണ്ടം ഡിവിഷനിൽ മത്സരിച്ച സി.പി.എം സ്ഥാനാഥിക്ക് 180 വോട്ടിൻെറ ലീഡ് കിട്ടിയത് സി.പി.െഎക്കുള്ളിലും ചർച്ചയായിട്ടുണ്ട്. പഞ്ചായത്തിൽ പല സ്ഥലത്തും ഇതുപോലെ പരസ്യമായ വോട്ട് കച്ചവടം നടന്നതായാണ് കേരള കോൺഗ്രസ്-ജോസഫ് വിഭാഗത്തിലെ ചില നേതാക്കൾ ആരോപിക്കുന്നത്. ഇക്കാര്യമുന്നയിച്ച് ജില്ല യു.ഡി.എഫ് കമ്മിറ്റിക്ക് പരാതി നൽകാനാണ് ഇവരുടെ നീക്കം. കോൺഗ്രസിലെ അനൈക്യമാണ് പഞ്ചായത്ത് ഭരണം നഷ്ടപ്പെടാൻ കാരണമെന്നും കേരള കോൺഗ്രസ് ആരോപിക്കുന്നു. ജോസഫ് വിഭാഗത്തിന് സ്വാധീനമുള്ള പഞ്ചായത്തിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിലും പാർട്ടിയിൽ അതൃപ്തി രൂക്ഷമാണ്. വരും ദിവസങ്ങളിൽ യു.ഡി.എഫ് യോഗങ്ങളിൽ ഇത് ചർച്ചയാക്കാനാണ് കേരള കോൺഗ്രസ്-ജോസഫ് നേതാക്കളുടെ തീരുമാനം. 35 വർഷത്തിനുശേഷം ആദ്യമായി 2015ൽ സേനാപതിയിൽ യു.ഡി.എഫ് ഭരണത്തിൽ വന്നെങ്കിലും ഇക്കുറി നാല് സീറ്റ് മാത്രമാണ് ലഭിച്ചത്. പരാജയത്തിന് പിന്നാലെ മുഴുവൻ സീറ്റിലും മത്സരിച്ച കോൺഗ്രസിൽ കലഹം തുടങ്ങി. മണ്ഡലം പ്രസിഡൻറ് ജോർജ് കുര്യൻ ഡി.സി.സി നേതൃത്വത്തിന് രാജിക്കത്ത് നൽകിയിട്ടും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. 11ാം വാർഡിൽ മത്സരിച്ച് കോൺഗ്രസ് റെബൽ സ്ഥാനാർഥിയോട് പരാജയപ്പെട്ട മുൻ പ്രസിഡൻറ് ജോസ് തോമസും ചില കോൺഗ്രസ് നേതാക്കൾക്കെതിരെ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. റെബൽ സ്ഥാനാർഥിയെ മത്സരിപ്പിച്ചത് പാർട്ടിയിലെ ചിലരാണെന്നാണ് ജോസ് തോമസിൻെറ പരാതി. CAPTION-ഫോേട്ടാ ക്യാപ്ഷൻ TDL KGOF BSNL DHARNA TDPA പെട്രോൾ-ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് കെ.ജി.ഒ.എഫ് നേതൃത്വത്തിൽ തൊടുപുഴ ബി.എസ്.എൻ.എൽ പടിക്കൽ നടന്ന ധർണ എ.െഎ.ടി.യു.സി ജില്ല ട്രഷറർ പി.പി. ജോയി ഉദ്ഘാടനം ചെയ്യുന്നു താൽക്കാലിക നിയമനം മുട്ടം: സർക്കാർ പോളിടെക്നിക് കോളജിന് കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജി.ഐ.എഫ്.ഡി സൻെററിൽ എഫ്.ഡി.ജി.ടിയുടെ പുതിയ കരിക്കുലം പ്രകാരം ഉൾപ്പെടുത്തിയ ഇംഗ്ലീഷ് വർക്പ്ലേസ് സ്കിൽസ് മൂന്ന് ഫസ്റ്റ് ഇയർ ആൻഡ് സെക്കൻഡ് ഇയർ ക്ലാസ് നടത്താൻ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി ഡിസംബർ 30ന് രാവിലെ 10ന് മുട്ടം സർക്കാർ പോളിടെക്നിക് കോളജിൽ ഇൻറർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റും സെറ്റുമാണ് വിദ്യാഭ്യാസ യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അവയുടെ ഒരു പകർപ്പും ബയോഡേറ്റയും സഹിതം കോവിഡ് മാനദണ്ഡം പാലിച്ച് നേരിട്ട് ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story