Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2020 5:28 AM IST Updated On
date_range 24 Dec 2020 5:28 AM ISTതൊമ്മൻകുത്ത് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പ്രവേശനാനുമതി
text_fieldsbookmark_border
തൊടുപുഴ: തൊമ്മൻകുത്ത് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സന്ദർശകർക്ക് പ്രവേശനനാനുമതി. ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ തൊമ്മൻകുത്ത് കോവിഡ് സാഹചര്യത്തിലാണ് അടച്ചത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നുതുടങ്ങിയതോടെ ജില്ലയിൽ മറ്റ് ടൂറിസം കേന്ദ്രങ്ങൾ തുറന്നിട്ടും തൊമ്മൻകുത്ത് മാത്രം തുറന്നില്ല. ക്രിസ്മസും പുതവത്സരവും പ്രമാണിച്ച് സഞ്ചരികൾക്ക് വ്യാഴാഴ്ച മുതൽ പ്രവേശനത്തിന് സൗകര്യം ഒരുക്കാൻ വനംവകുപ്പ് അധികൃതർ തീരുമാനിക്കുകയായിരുന്നു. എന്നാൽ, പുഴയിൽ ഇറങ്ങാൻ സന്ദർശകർക്ക് അനുവാദമില്ല. മാസ്കും സാനിറ്റൈസറും കരുതണം. സാമൂഹിക അകലം പാലിക്കണം എന്നീ നിബന്ധനകൾ സഞ്ചാരികൾ പാലിക്കണം. പ്രവേശനം കാവടത്തിൽ തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചാണ് സഞ്ചാരികളെ കടത്തിവിടുക. പത്തുവയസ്സിൽ താഴെയും 65 വയസ്സിന് മുകളിലും ഉള്ളവർക്കും പ്രവേശനമില്ല. വനശ്രീ ഇക്കോ ഷോപ്പും തുറന്ന് പ്രവർത്തിക്കും. നൂറുകണക്കിന് സഞ്ചാരികളാണ് തൊമ്മൻകുത്ത് സന്ദർശിച്ചിരുന്നത്. ജില്ലയിലെ മറ്റ് കേന്ദ്രങ്ങൾ തുറന്നിട്ടും തൊമ്മൻകുത്ത് തുറക്കാത്തത് പ്രദേശവാസികളും സഞ്ചാരികളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മാത്രമല്ല തൊമ്മൻകുത്തിനെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന വനസംരക്ഷണ സമിതി അംഗങ്ങളും ദുരിതത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് ടൂറിസം കേന്ദ്രം തുറന്നുനൽകിയത്. സജീവമായി കേക്ക് വിപണി തൊടുപുഴ: ക്രിസ്മസിന് പുതുവത്സര ആഘോഷത്തിന് നാടും നഗരവും ഒരുങ്ങി. കോവിഡ് കാലത്തെ പ്രിതിസന്ധിക്കിടയിലും വിപണി പ്രതീക്ഷയിലാണ്. കേക്ക് വിപണിയാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. വൈവിധ്യമാർന്ന കേക്കുകളാണ് ഇത്തവണ താരങ്ങൾ. കോവിഡ് കാലമായതിനാൽ മുൻ വർഷങ്ങളിലെപോലെ കച്ചവടം സജീവമല്ല. ക്രിസ്മസിന് പ്ലം കേക്കുകളാണ് വിപണിയിലെ താരം. ഡിസംബർ രണ്ടാംവാരത്തോടെ ഉണർന്ന കേക്ക് വിപണി പുതുവർഷം വരെ നീളും. വിവിധ ഡിസൈനിലുള്ള കേക്കുകൾ ഇതിനകം ബേക്കറികളിലെ ചില്ലുകൂടുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഹോംമേഡ് മുതൽ കുടുംബശ്രീ കേക്കുകൾവരെ വിപണിയിലിറങ്ങിത്തുടങ്ങി. 140രൂപ മുതലുള്ള പ്ലംകേക്കുകൾ വാങ്ങാൻ കിട്ടും. 250രൂപ മുതലുള്ള ക്രീം കേക്കുകളും വിപണിയിൽ ലഭ്യമാണ്. ഇത്തവണ പൊതുപരിപാടി ഇല്ലാത്തതിനാൽ വീടുകളിലേക്കാണ് കൂടുതലും കേക്കുകൾ പോകുന്നത്. പ്ലംകേക്കുകളും ഫ്രഷ് ക്രീം കേക്കുകളും വിറ്റുപോകുന്നതായി വ്യാപാരികൾ പറഞ്ഞു. കാരറ്റ് കേക്ക്, പൈനാപ്പിൾ കേക്ക്, റിച്ച് പ്ലം, മാർബിൾ എന്നിവക്കും ആവശ്യക്കാർ ഏറെയാണെന്ന് വിൽപനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story