Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാഗമണിലെ നിശാപാർട്ടി; ...

വാഗമണിലെ നിശാപാർട്ടി; എക്​സൈസ്​ ഇൻറലിജൻസും അന്വേഷണം തുടങ്ങി

text_fields
bookmark_border
തൊടുപുഴ: വാഗമൺ വട്ടപ്പതാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ സ്ത്രീകളടക്കം അറുപതോളംപേർ പങ്കെടുത്ത നിശാ പാർട്ടിയിൽ ലഹരി എത്തിച്ച സംഭവത്തിൽ എക്​സൈസ്​ ഇൻറലിജൻസും അന്വേഷണം ആരംഭിച്ചു. റിസോർട്ടിലേക്ക്​​ ആവശ്യമായ ലഹരിയിൽ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ മങ്ങാട്ടുകവല സ്വദേശി അജ്മൽ സഹീറാണെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തിൽ​ ലഹരിവസ്തുക്കൾ നൽകിയത് ആരാണെന്നു​ം എവിടുന്നാണ്​ ഇവ കൊണ്ടുവന്നതെന്നുമാണ്​ എക്​സൈസ്​ അന്വേഷിക്കുന്നത്. പിടിച്ചെടുത്തതിൽ 27 എൽ.എസ്.ഡി സ്​റ്റാമ്പുകളും എം.ഡി.എം.എയുമടക്കമുള്ള ലഹരിവസ്​തുക്കളുണ്ട്​. നിശാപാർട്ടി സംഘടിപ്പിച്ചത് അറസ്​റ്റിലായ മലപ്പുറം സ്വദേശി നബീലും കോഴിക്കോട് ഫറോഖ് സ്വദേശി സൽമാനുമാണെന്നാണ്​ പൊലീസ്​ പറയുന്നത്​. ഇതിൽ സൽമാ​ൻെറ കൈയിൽനിന്ന് 1,60,000 രൂപ പൊലീസ് കണ്ടെടുത്തിരുന്നു. നിശാലഹരി പാർട്ടി നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് ഇടുക്കി അഡീഷനൽ എസ്.പി എസ്. സുരേഷ്‌കുമാറി​ൻെറ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. ഒരു സ്ത്രീയടക്കം ഒമ്പതുപേരാണ് അറസ്​റ്റിലായത്. 24 സ്ത്രീകളടക്കം 61പേരാണ് നിശാപാർട്ടിക്ക് ഇവിടെയെത്തിയത്. മറ്റുള്ളവരെ വിവരങ്ങൾ ശേഖരിച്ചശേഷം തിങ്കളാഴ്ച തന്നെ വിട്ടയച്ചു. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ഇവരെല്ലാം സുഹൃത്തുക്കളാണ്. അതേസമയം തൊടുപുഴ സ്വദേശിയാണെങ്കിലും അജ്​മൽ എറണാകുളത്താണ്​. ഇവിടെ ഒരു ഫ്ലാറ്റുണ്ട്​. അജ്​മലുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചുവരുകയാണെന്നും എക്​സൈസ്​ അധികൃതർ പറഞ്ഞു. സ്​പെഷൽ ഡ്രൈവ്​; 125 കേസുകളിലായി 101പേർ അറസ്​റ്റിൽ തൊടുപുഴ: കഞ്ചാവടക്കമുള്ള ലഹരിവസ്​തുക്കളുടെ ഒഴുക്ക് തടയാൻ എക്സൈസ് ആരംഭിച്ച സ്പെഷൽ എൻഫോഴ്സ്മൻെറ് ഡ്രൈവിൽ രണ്ടുമാസത്തിനിടെ 125 കേസുകളിൽനിന്ന്​ 101പേർ അറസ്​റ്റിൽ. 79 അബ്​കാരി കേസുകളിൽനിന്ന്​ 55 പേരും എൻ.ഡി.പി.എസ്​ കേസുകളിലായി 46 പേരുമാണ്​​ നവംബർ 25 മുതൽ ഡിസംബർ 23 വരെയുള്ള ദിവസങ്ങളിൽ എക്​സൈസ്​ പിടിയിലായത്​. ജില്ലയിൽ ഈ കാലയളവിൽ 2.671 കിലോ കഞ്ചാവ്​ പിടികൂടി. മൂന്ന്​ ഗ്രാം ഹഷീഷ്​ ഓയിൽ ഇതുകൂടാതെ എൽ.എസ്​.ഡി സ്​റ്റാമ്പും എം.ഡി.എം.എയും ചെറിയ അളവിൽ പിടികൂടി. പുകയില ഉൽപന്നങ്ങളടക്കമുള്ളവയുടെ വിൽപനയുമായി ബന്ധപ്പെട്ട്​ 370 കേസുകൾ കണ്ടെത്തി. ഇവരിൽനിന്ന്​ 74,000 രൂപ പിഴ ഈടാക്കി. തെരഞ്ഞെടുപ്പ്​, ക്രിസ്​മസ്​, ന്യൂഇയർ എന്നിവ​േയാടനുബന്ധിച്ചാണ്​ രണ്ടുമാസം നീളുന്ന സ്പെഷൽ എൻഫോഴ്സ്മെ​ൻറ് ഡ്രൈവ്​ എക്​സൈസ്​ ആരംഭിച്ചത്​. ലഹരി ഉപയോഗവും വിൽപനയും വർധിക്കാനിടയുള്ള സാഹചര്യത്തിൽ ശക്തമായ പ്രവർത്തനങ്ങളിലൂടെ വ്യാജമദ്യ വ്യാപനവും കടത്തും തടയുകയായിരുന്നു ലക്ഷ്യം. ഇതി​ൻെറ ഭാഗമായി നടന്ന പരിശോധനയിൽ വ്യാജവാറ്റ്, സ്പിരിറ്റ്, വ്യാജമദ്യം, വ്യാജക്കള്ള് എന്നിവയുടെ കടത്ത്, വിൽപന, വിതരണം, ഉപയോഗം എന്നിവ തടയാനായതായി എക്​സൈസ്​ അധികൃതർ പറഞ്ഞു. വനപ്രദേശവുമായി ചേർന്നുകിടക്കുന്ന ഭാഗങ്ങളിലും വനത്തിനുള്ളിലും വ്യാജ ചാരായ ഉൽപാദനം നടക്കാൻ സാധ്യതയുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചതിനാൽ അതിർത്തി കേന്ദ്രീകരിച്ചുള്ള സ്ഥലങ്ങളിൽ പരിശോധന നടന്നിരുന്നു. ഇതുവരെ 3238 ലിറ്റർ വിദേശമദ്യമാണ്​ പിടികൂടിയത്​. ഇത്​ കൂടാതെ 21 ലിറ്റർ ചാരായവും 1548 ലിറ്റർ വാഷും 16 ലിറ്റർ വ്യാജമദ്യവും പിടിച്ചെടുത്തതായി എക്​സൈസ്​ അധികൃതർ പറഞ്ഞു. ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലുള്ള ഊടുവഴികളിലൂടെയും കുറുക്കുവഴികളിലൂടെയുമുള്ള സ്പിരിറ്റ് കടത്ത്, കോളനികൾ കേന്ദ്രീകരിച്ചുള്ള വ്യാജവാറ്റും വിൽപനയും എന്നിവക്കും സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story