Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകലക്​ടറു​ടെ ഓണ്‍ലൈന്‍...

കലക്​ടറു​ടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്; നാലാംഘട്ടം ജനുവരിയില്‍

text_fields
bookmark_border
തൊടുപുഴ: ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന പരാതികള്‍ /അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനും കലക്ടര്‍ അഞ്ച്​ താലൂക്കുകളിലുമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്തി​ൻെറ നാലാംഘട്ടം ആരംഭിക്കുന്നു. തൊടുപുഴ താലൂക്കി​ൻെറ അദാലത് ജനുവരി ഒന്നിനും ഉടുമ്പന്‍ചോല താലൂക്കി​ൻെറ അദാലത് ജനുവരി എട്ടിനും ഇടുക്കി താലൂക്കി​ൻെറ അദാലത് ജനുവരി 15നും രാവിലെ 10 മുതല്‍ നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതിക്ഷോഭം, റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുന്നത് എന്നിവയൊഴികെയുള്ള വിഷയങ്ങളില്‍ പരാതികള്‍/അപേക്ഷ https://edistrict.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ടോ അക്ഷയ സൻെററുകൾ മുഖേനയോ കലക്ടര്‍ക്ക് സമര്‍പ്പിക്കാം. അദാലത് ദിവസം താലൂക്ക് ഓഫിസ്/വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലെ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തില്‍ അപേക്ഷകര്‍ക്ക് കോവിഡ് 19 സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് അദാലത്തില്‍ പങ്കെടുക്കാവുന്നതും കലക്ടര്‍ പരാതികള്‍ക്ക് തീര്‍പ്പ് കല്‍പിക്കുന്നതുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story