Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2020 5:28 AM IST Updated On
date_range 23 Dec 2020 5:28 AM ISTവാഗമണ്ണിലെ നിശാപാർട്ടി: പ്രതികൾ റിമാൻഡിൽ
text_fieldsbookmark_border
പീരുമേട്: വാഗണ്ണിലെ സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടി നടത്തുന്നതിനിടെ മയക്കുമരുന്നുമായി അറസ്റ്റിലായ ഒമ്പത് പ്രതികളെ പീരുമേട് കോടതി റിമാൻഡ് ചെയ്തു. ഇവരെ തൊടുപുഴ തുടങ്ങനാട് കോവിഡ് സൻെററിൽ പാർപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേശ്വർ അന്വേഷണം ആരംഭിച്ചു. പാർട്ടിയിൽ പങ്കെടുത്ത മറ്റ് 49പേരെ റിസോർട്ടിൽ തന്നെ പാർപ്പിച്ചിരിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഇവരുടെ രക്തപരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്. റിസോർട്ട് ഉടമ ഏലപ്പാറ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സി.പി.ഐ ലോക്കൽ സെക്രട്ടറിയുമായ ഷാജി കുറ്റിക്കാട്ടിലിന് നിശാപാർട്ടി സംഘടിപ്പിച്ചതിൽ പങ്കുണ്ടോയെന്നതടക്കമാണ് അന്വേഷിക്കുന്നത്. കേരളത്തിൻെറ വിവിധ മേഖലയിലുള്ളവർ സമൂഹമാധ്യമം വഴി ഒത്തുകൂടി നിശ പാർട്ടി നടത്തിയത് ആസൂത്രിതമായി സംഘടിപ്പിച്ചതിനാലാെണന്നും മുമ്പ് രണ്ട് പാർട്ടികൾ നടത്തിയതും സമാന രീതിയിലാണെന്നും പൊലീസ് കണ്ടെത്തിയുണ്ട്. കോവിഡ് വാക്‌സിനേഷന്‍: ടാസ്‌ക് ഫോഴ്സ് രൂപവത്കരിച്ചു തൊടുപുഴ: കോവിഡ് വാക്‌സിനേഷന് മുന്നോടിയായി വിവിധ വകുപ്പുകളില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തി ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ടാസ്‌ക് ഫോഴ്സ് രൂപവത്കരിച്ചു. വാക്സിന്‍ സംഭരിക്കല്‍, സൂക്ഷിക്കല്‍, വിതരണം എന്നിവയെക്കുറിച്ച് ധാരണയുണ്ടാക്കുകയാണ് ടാസ്‌ക് ഫോഴ്സിൻെറ ദൗത്യം. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എച്ച്. ദിനേശന്‍ അധ്യക്ഷതവഹിച്ചു. പോളിയോ വാക്സിന്‍ നല്‍കുന്നതിനുള്‍പ്പെടെ ജില്ലയില്‍ മികച്ച ആരോഗ്യശൃംഖല നിലവിലുണ്ട്. ഇത് കുറ്റമറ്റ രീതിയില്‍ പുനഃക്രമീകരിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അംഗൻവാടി ജീവനക്കാര്‍, പൊലീസ്, എന്നിവര്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ വാക്സിന്‍ നല്‍കും. ജില്ലയില്‍ ഏഴ് ആരോഗ്യ ബ്ലോക്കുകളിലായി വാക്സിന്‍ സൂക്ഷിക്കാനുള്ള 60 കേന്ദ്രങ്ങളും 328 കുത്തിവെപ്പുകാരുമാണുള്ളത്. അറുന്നൂറോളം സെക്ടര്‍ കേന്ദ്രങ്ങളിലായി 7000 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. ടാസ്‌ക് ഫോഴ്സ് അംഗങ്ങളായ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. പ്രിയ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുരേഷ് വര്‍ഗീസ്, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സുജിത് സുകുമാരന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ് കുമാര്‍, ആര്‍.സി.എച്ച് ഓഫിസര്‍, ആയുര്‍വേദ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍മാര്‍, പ്രിന്‍സിപ്പൽ മെഡിക്കല്‍ കോളജ് ഇടുക്കി, ജില്ല പ്രോഗ്രാം ഓഫിസര്‍ വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മൻെറ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, റീജനല്‍ ജോയൻറ് ഡയറക്ടര്‍ അര്‍ബന്‍ അഫയേഴ്സ്, ജില്ല ഓഫിസര്‍ സാമൂഹിക നീതി വകുപ്പ്, ജില്ല ആനിമല്‍ ഹസ്ബന്‍ഡറി ഓഫിസര്‍, പി.ഇ.ഐ.ഡി സെല്‍ നോഡല്‍ ഓഫിസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. TDL Covid vaccine കോവിഡ് വാക്സിന്‍ ടാസ്‌ക് ഫോഴ്സ് യോഗത്തില്‍ കലക്ടര്‍ എച്ച്. ദിനേശന്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story