Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2020 5:28 AM IST Updated On
date_range 23 Dec 2020 5:28 AM ISTമിൽമ ഷോപ്പിയുടെയും കാലിത്തീറ്റ ചില്ലറവിൽപന കേന്ദ്രത്തിെൻറയും ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
മിൽമ ഷോപ്പിയുടെയും കാലിത്തീറ്റ ചില്ലറവിൽപന കേന്ദ്രത്തിൻെറയും ഉദ്ഘാടനം ഇന്ന് ചെറുതോണി: കഞ്ഞിക്കുഴി ക്ഷീരോൽപാദക സഹകരണസംഘം മിൽമയുടെ വിവിധങ്ങളായ ഉൽപന്നങ്ങൾ വിൽക്കുന്നതിനായി മിൽമ ഷോപ്പിയുടെയും മൃഗപരിപാലനത്തിനാവശ്യമായ കാലിത്തീറ്റ, കാത്സ്യം, പിണ്ണാക്ക് മറ്റ് അനുബന്ധ സാധനങ്ങൾ വിൽക്കുന്നതിനായി കാലിത്തീറ്റ ചില്ലറ വിൽപനകേന്ദ്രവും കഞ്ഞിക്കുഴി മൂലയിൽ ബിൽഡിങ്ങിൽ ബുധനാഴ്ച 10.30ന് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കഞ്ഞിക്കുഴി ആപ്കോസ് പ്രസിഡൻറ് ടി.ഡി. സോമൻ അധ്യക്ഷതവഹിക്കും. മിൽമ ഷോപ്പിയുടെ ഉദ്ഘാടനം മിൽമ എറണാകുളം യൂനിയൻ ചെയർമാൻ ജോൺ തെരുവത്തും ആദ്യവിൽപന കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസും നിർവഹിക്കും. കാലിത്തീറ്റ ചില്ലറ വിൽപന കേന്ദ്രം ഉദ്ഘാടനം കഞ്ഞിക്കുഴി സഹകരണബാങ്ക് പ്രസിഡൻറ് എം.കെ. ചന്ദ്രൻകുഞ്ഞും ആദ്യവിൽപന വാർഡ് മെംബർ എം.എം. പ്രദീപും നിർവഹിക്കും. ക്ഷീരവികസന വകുപ്പ് ഡെ. ഡയറക്ടർ ബി.എസ്. നിഷ മുഖ്യപ്രഭാഷണം നടത്തും. യു.ഡി.എഫ് വോട്ട് നിലയിൽ വൻ ഇടിവ്: ജനാധിപത്യകേരള കോൺഗ്രസ് തൊടുപുഴ: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ, തൊടുപുഴ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് വോട്ട് നിലയിൽ വലിയ ഇടിവ് സംഭവിച്ചിരിക്കുകയാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 45,000ലേറെ വോട്ടിൻെറ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർഥിക്ക് ഉണ്ടായിരുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം 35,000 ആയി കുറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് ഭൂരിപക്ഷം പതിനായിരമായി കുറഞ്ഞിരിക്കുകയാണ്. ഒന്നരവർഷം കൊണ്ട് കാൽലക്ഷത്തിൻെറ വോട്ട് യു.ഡി.എഫിന് നഷ്ടപ്പെട്ടുെവന്ന് ജോർജ് അഗസ്റ്റിൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തൊടുപുഴ അസംബ്ലി നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലും യു.ഡി.എഫ് ഭൂരിപക്ഷം 8615 മാത്രമാണ്. മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിന് 11853 വോട്ടും യു.ഡി.എഫിന് 12414 വോട്ടും ലഭിച്ചു. യു.ഡി.എഫിന് 561വോട്ടിൻെറ മേൽക്കൈ മാത്രമാണ് നേടാനായത്. ജില്ല പഞ്ചായത്ത് കരിങ്കുന്നം ഡിവിഷനിൽ യു.ഡി.എഫ് ഭൂരിപക്ഷം 5000, കരിമണ്ണൂർ ഡിവിഷനിൽ 2400, മൂലമറ്റം ഡിവിഷനിൽ 1100, മുള്ളരിങ്ങാട് ഡിവിഷനിൽ 2400. യു.ഡി.എഫിന് ആകെ ഭൂരിപക്ഷം 10,900 മാത്രമാണുള്ളതെന്ന് കാണാൻ കഴിയുമെന്നും ജോർജ് അഗസ്റ്റിൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പാർട്ടി സെക്രേട്ടറിയറ്റ് അംഗങ്ങളായ എം.ജെ. ജോൺസൺ, അഡ്വ. മിഥുൻ സാഗർ, ജോസ് നെല്ലിക്കുന്നേൽ, ബേബി മാണിശ്ശേരി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story