Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2020 5:28 AM IST Updated On
date_range 23 Dec 2020 5:28 AM ISTഉടുമ്പന്നൂരിലെ ആഹ്ലാദപ്രകടനം; നേതാക്കൾക്കെതിരെ കേസ്
text_fieldsbookmark_border
ഉടുമ്പന്നൂർ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഉടുമ്പന്നൂരിൽ ആഹ്ലാദപ്രകടനം നടത്തിയ എൽ.ഡി.എഫ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പ്രകടനത്തിന് നേതൃത്വം നൽകിയവർക്കെതിരെയാണ് കേസ്. യു.ഡി.എഫ് ദീർഘകാലം ഭരിച്ച പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതിനെ തുടർന്നാണ് ഉടുമ്പന്നൂർ ടൗണിൽ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് ആഘോഷം സംഘടിപ്പിച്ചത്. ഇത് ഡി.വൈ.എഫ്.ഐയുടെ ഫേസ് ബുക്ക് പേജിൽ ലൈവായി നൽകി. ഇതോടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും കോവിഡ് മാനദണ്ഡം പാലിക്കാൻ തയാറായില്ല. തുടർന്ന് പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തി. ഇതോടെയാണ് കരിമണ്ണൂർ പൊലീസ് കേസെടുത്തത്. കാർഷിക അറിയിപ്പ് ആലക്കോട്: കൃഷിഭവൻ മുഖാന്തരം എസ്.എച്ച്.എം പദ്ധതിയിൽ കപ്പകൃഷി, പഴവർഗ കൃഷി ,കൊക്കോ ,ജാതി കൃഷി, പുഷ്പ കൃഷി ,12 ലിറ്ററിൽ അധികം ശേഷിയുള്ള പവർ ഓപറേറ്റഡ് സ്‌പ്രെയർ,പട്ടിക ജാതി കർഷകർക്ക് ബയോഗ്യാസ് പ്ലാൻറ്,എന്നിവക്ക്ധനസഹായം നൽകുന്നു. അർഹതയുള്ള കർഷകർ ആലക്കോട് കൃഷിഭവനിൽ ഉടൻ ബന്ധപ്പെടണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. ഫോൺ: 9383470974. ഗതാഗത നിയന്ത്രണം ഇടുക്കി: കെ.എസ്.ഇ.ബി ലിമിറ്റഡ് വക റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്മുടി ഡാമിലേക്കുള്ള വാഹനഗതാഗതം മൂന്നുമാസത്തേക്ക് നിയന്ത്രിക്കും. ഡാമിൻെറ വലതുകരയില്‍ ജോലി നടക്കുമ്പോള്‍ വാഹനങ്ങള്‍ ഇടതുകര റോഡിലൂടെ പൊതുനിരത്തിലേക്ക് പ്രവേശിക്കണം. ഇടതുകരയില്‍ ജോലി നടക്കുമ്പോള്‍ ഡാമിന് മുകളിലൂടെ പൊതുനിരത്തിലേക്ക് പ്രവേശിക്കേണ്ടതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story