Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTകട്ടപ്പന നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രത്തിന് തുടക്കമായി
text_fieldsbookmark_border
കട്ടപ്പന: കട്ടപ്പന നഗരസഭയുടെ ജൈവ- പ്ലാസ്റ്റിക്-പേപ്പർ മാലിന്യ സംഭരണകേന്ദ്രം പ്രവർത്തനമാരംഭിച്ചു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യം ശേഖരിച്ച് വേർതിരിച്ച് മാറ്റുന്നതിനാണ് പഴയ ബസ് സ്റ്റാൻഡിൽ സംഭരണകേന്ദ്രം തുടങ്ങിയത്. നഗരത്തിനുള്ളിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്നും വീടുകളിൽ നിന്നും മാലിന്യം ശേഖരിച്ച് നിർമാർജനം ചെയ്യുന്ന പദ്ധതി വിജയമായതിന് പിന്നാലെയാണ് പഴയ ബസ് സ്റ്റാൻഡിനുള്ളിൽ മാലിന്യ സംഭരണ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. കട്ടപ്പന പഴയ ബസ്സ്റ്റാൻഡിൽ മാലിന്യസംഭരണ കേന്ദ്രത്തിൻെറ ഉദ്ഘാടനം നഗരസഭ ചെയർമാൻ ജോയ് വെട്ടിക്കുഴി നിർവഹിച്ചു. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് സംഭരണകേന്ദ്രം പ്രവർത്തിക്കുകയെന്ന് ചെയർമാൻ പറഞ്ഞു. പ്രവൃത്തിദിവസങ്ങളിൽ രാവിലെ എട്ട് മുതൽ മൂന്നുവരെയാണ് പ്രവർത്തനം. മാലിന്യ നിർമാർജന പദ്ധതിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർ എത്തിക്കുന്ന മാലിന്യം ദിവസവും ഇവിടെനിന്ന് വേർതിരിച്ച് നഗരസഭ കാര്യാലയത്തിന് സമീപത്തെ സ്റ്റോർ റൂമിലേക്കും ഡംപ് യാർഡിലേക്കും മാറ്റുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ്ലി പി.ജോൺ, ജൂനിയർ ഇൻസ്പെക്ടർ വിനീഷ് ജേക്കബ് എന്നിവർ പറഞ്ഞു. രാജാക്കാട് കൃഷി ഓഫിസിൽ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ധനകാര്യ സെക്രട്ടറിക്ക് പരാതി അടിമാലി: രാജാക്കാട് കൃഷിഭവനിൽ വ്യാപക അഴിമതിയെന്ന് ആരോപണം. രണ്ട് കൃഷി അസിസ്റ്റൻറുമാർക്കെതിരെ കർഷകനായ അനിരുദ്ധൻ ധനകാര്യവകുപ്പ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ജില്ല ഓഫിസിലെ ഉദ്യോഗസ്ഥരും ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും കൃഷി ഓഫിസ് സന്ദർശിച്ച് പരാതിക്കാരൻെറയും കൃഷി ഓഫിസ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഭാര്യയുടെയും സുഹൃത്തുക്കളുടെയും പേരിൽ കൃഷി അസിസ്റ്റൻറുമാർ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പട്ടിണം വെച്ചതായാണ് പരാതി. പച്ചക്കറി വികസന പദ്ധതി, ഏത്തവാഴകൃഷി വ്യാപനം, പ്രകൃതിക്ഷോഭം, പുതുകൃഷി വിസ്തൃതി വ്യാപനം തുടങ്ങിയ പദ്ധതികളിലാണ് വെട്ടിപ്പ്. പണം തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടെ കൃഷി ഓഫിസറെ വഞ്ചിച്ചാണ് കർഷകരുടെ പേരും വിവരങ്ങളുമടങ്ങിയ ക്ലെയിം സ്റ്റേറ്റ്മൻെറ് ഒപ്പിട്ടുവാങ്ങി അസി. ഡയറക്ടർ ഓഫിസിലേക്ക് അയച്ച് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story