Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനെടുങ്കണ്ടത്ത്...

നെടുങ്കണ്ടത്ത് കെ.എസ്.ഇ.ബി ട്രാൻസ്​മിഷ​ൻ ഡിവിഷ​ൻ വൈദ്യുതി വിതരണ രംഗത്ത് സംസ്ഥാനം വൻ മുന്നേറ്റം നടത്തുന്നു -മുഖ്യമന്ത്രി

text_fields
bookmark_border
നെടുങ്കണ്ടം: വൈദ്യുതി വിതരണ രംഗത്ത് കേരളം വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളിൽനിന്ന്​ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രസരണ പാതകൾ കാര്യക്ഷമമാക്കിയതാണ് ഏറ്റവും വലിയ പ്രവർത്തനം. കെ.എസ്​.ഇ.ബിയുടെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്​ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. നെടുങ്കണ്ടത്ത് ആരംഭിച്ച കെ.എസ്.ഇ.ബി ട്രാൻസ്​മിഷ​ൻ ഡിവിഷ​ൻെറ ഉദ്​ഘാടനവും ഓൺലൈനിലൂടെ മുഖ്യമന്ത്രി നിർവഹിച്ചു. ഇടുക്കി ജില്ലയുടെ ഭൂരിഭാഗവും എറണാകുളം ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെടുന്ന തൊടുപുഴ ഡിവിഷൻ വിഭജിച്ചാണ് നെടുങ്കണ്ടം കേന്ദ്രമാക്കി പുതിയ ഡിവിഷൻ ആരംഭിച്ചത്. മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു. വൈദ്യുതി ബോർഡ്് ഡിസ്​ട്രിബ്യൂഷൻ ഐ.ടി ആൻഡ് എച്ച്​.ആർ.എം ഡയറക്ടർ പി. കുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്​.ഇ.ബി ചെയർമാൻ എൻ.എസ്.​ പിള്ള സ്വാഗതം പറഞ്ഞു. നെടുങ്കണ്ടത്തെ യോഗത്തിൽ പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഉഷ സുധാകരൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്​. ജ്ഞാനസുന്ദരം, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത്​ അംഗം ആരിഫ അയ്യൂബ്, കെ.എസ്.​ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇ.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. രണ്ടര ലക്ഷത്തോളം ഉപഭോക്താക്കൾക്ക്് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതാണ്​ നെടുങ്കണ്ടത്ത്് ആരംഭിച്ച കെ.എസ്​.ഇ.ബിയുടെ ട്രാൻസ്​മിഷൻ ഡിവിഷൻ ഓഫിസ്​. വനമേഖലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും വൈദ്യുതി തടസ്സമുണ്ടായാൽ അറ്റകുറ്റപ്പണി ഏകോപിപ്പിക്കുന്നതിനുള്ള തടസ്സങ്ങൾക്ക് പരിഹാരമായാണ് പുതിയ ഡിവിഷൻ. ഇതോടെ ജില്ലയിൽ പ്രസരണ ലൈനുകളിലെ തകരാറുകളും അറ്റകുറ്റപ്പണിയും സമയബന്ധിതമായി നടത്താനും പ്രസരണ മേഖലയുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും ഹൈറേഞ്ചിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കാനും കഴിയുമെന്ന്​ അധികൃതർ പറഞ്ഞു. ജില്ലയുടെ ഭൂപ്രകൃതിക്ക്​ അനുസരിച്ച്്് വൈദ്യുതി വിതരണ പദ്ധതി നവീകരണമാണ് ബോർഡ് ലക്ഷ്യമിടുന്നത്. ശൃംഖല നവീകരണ ഭാഗമായി ചിത്തിരപുരത്തും കോതമംഗലത്തും 220 കെ.വി സബ് സ്​റ്റേഷനുകളുടെ നിർമാണം, 66 കെ.വി വോൾട്ടേജിലുള്ള നെടുങ്കണ്ടം, കട്ടപ്പന, പീരുമേട്, വാഴത്തോപ്പ് സബ്സ്​റ്റേഷനുകൾ 110 കെ.വി നിലവാരത്തിലേക്ക്് ഉയർത്തൽ, മുരിക്കാശ്ശേരി 110 കെ.വി സബ്സ്​റ്റേഷൻ നിർമാണം, അനുബന്ധ ലൈനുകളുടെ നിർമാണം, മറയൂർ 33 കെ.വി സബ്സ്​റ്റേഷനും പള്ളിവാസൽ പവർഹൗസിൽനിന്നുള്ള അനുബന്ധ ലൈനും തുടങ്ങി നിർമാണത്തി​ൻെറ വിവിധ ഘട്ടങ്ങളിലുള്ളവയെല്ലാം നെടുങ്കണ്ടം ട്രാൻസ്​മിഷൻ ഡിവിഷൻ ഓഫിസി​ൻെറ പരിധിയിൽ വരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story