Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTവട്ടവടയിൽ വി.എഫ്.പി.സി.കെക്കെതിരെ അഴിമതി ആരോപണവുമായി കര്‍ഷകരും പഞ്ചായത്തും
text_fieldsbookmark_border
മൂന്നാര്‍: വട്ടവടയിലെ വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലിനെതിരെ (വി.എഫ്.പി.സി.കെ) അഴിമതി ആരോപണവുമായി കര്‍ഷകരും ഗ്രാമപഞ്ചായത്തും രംഗത്ത്. കര്‍ഷകര്‍ക്ക് വിതരണം ചെയ്ത പമ്പ് ഗുണനിലവാരമില്ലാത്തതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് കൃഷിമന്ത്രിക്ക് പരാതി നല്‍കി. വട്ടവടയിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലില്‍ വി.എഫ്.പി.സി.കെ പ്രവര്‍ത്തനം സജീവമാക്കിയത്. വിത്ത് മുതല്‍ വിപണിവരെ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന വി.എഫ്.പി.സി.കെ വട്ടവടയില്‍ അഴിമതിയുടെ കേന്ദ്രമാണെന്നാണ് ആരോപണം. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പച്ചക്കറി ഇടനിലക്കാരൻെറ റോളില്‍ ലാഭം ഈടാക്കിയാണ് ഹോർട്ടികോര്‍പ്പിന് നല്‍കുന്നത്. കര്‍ഷകര്‍ നേരിട്ട് നല്‍കിയാല്‍ ലഭിച്ചിരുന്ന ലാഭം വി.എഫ്.പി.സി.കെയുടെ ഇടപെടലിൽ മൂന്നിലൊന്നായി കുറയുകയായിരുന്നു. ലക്ഷങ്ങള്‍ മുടക്കി കര്‍ഷകര്‍ക്കിടയില്‍ വിതരണം നടത്തിയ പമ്പുകള്‍ ഗുണനിലവാരമില്ലാത്തതാണ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കര്‍ഷകന് ഒന്ന് എന്ന ക്രമത്തില്‍ നല്‍കേണ്ട പമ്പുകള്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും നല്‍കി. മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതായി പഞ്ചായത്ത് പ്രസിഡൻറ് രാജരാജ് പറഞ്ഞു. നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ആവശ്യം. ചിത്രം: TDL Vattavada VFPCK വട്ടവടയിലെ വി.എഫ്.പി.സി.കെ കെട്ടിടം കെ.ഡി.എച്ച് വില്ലേജിലെ താമസക്കാർക്ക് പട്ടയം കിട്ടാക്കനി മൂന്നാര്‍: കെ.ഡി.എച്ച് വില്ലേജിലെ പട്ടയപ്രശ്‌നങ്ങള്‍ വീണ്ടും സജീവമാകുന്നു. പതിനായിരത്തിലധികം അപേക്ഷകളാണ് താലൂക്ക് ഓഫിസില്‍ കെട്ടിക്കിടക്കുന്നത്. മൂന്നാറിലെ പട്ടയപ്രശ്‌നങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാരും വ്യാപാരികളും രംഗത്ത്. വിവിധ ഘട്ടങ്ങളില്‍ കെ.ഡി.എച്ച് വില്ലേജില്‍ പട്ടയങ്ങള്‍ വിതരണം നടത്തിയെങ്കിലും പലതും വിവാദമായി. ഇൗ സാഹചര്യത്തില്‍ സര്‍ക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ച് സാധാരണക്കാരുടെ പട്ടയ സ്വപ്‌നം യാഥാർഥ്യമാക്കണമെന്നാണ് ആവശ്യം. മൂന്നാര്‍ കോളനി, ഇക്കാനഗര്‍, പഴയമൂന്നാര്‍, ദേവികുളം കച്ചേരി സെറ്റില്‍മൻെറ്, സർവേ നമ്പര്‍ 912ലെ ഭൂമികള്‍ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് തൊഴിലാളികളാണ് കുടില്‍കെട്ടി താമസിക്കുന്നത്. വര്‍ഷങ്ങളായി താമസിക്കുന്ന ഇക്കൂട്ടര്‍ക്ക് കെ.ഡി.എച്ച് ആക്ടിൻെറ പേരില്‍ സര്‍ക്കാർ ആനുകൂല്യം നിഷേധിക്കുകയാണ്. പഞ്ചായത്തിൻെറ ലൈഫ് പദ്ധതിയില്‍ പേരുണ്ടെങ്കിലും ഭൂമി പ്രശ്‌നം വിലങ്ങുതടിയായാണ്. ദേവികുളം മേഖലയില്‍ പഞ്ചായത്തിൻെറ ലൈഫ് പദ്ധതിയുടെ ഭാഗമായി അനുവദിച്ച 110 കൈവശരേഖ വ്യാജമാണെന്ന് കണ്ടെത്തിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. കാലങ്ങളായി താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിന് താലൂക്ക് ഓഫിസില്‍ പതിനായിരക്കണക്കിന് അപേക്ഷകള്‍ സ്വീകരിച്ച് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. നല്‍കിയ അപേക്ഷകള്‍ ഇപ്പോള്‍ ഓഫിസുകളിലുണ്ടോയെന്നുപോലും അറിയില്ലെന്ന് വ്യാപാരിയും ഹൈറേഞ്ച് മർച്ചൻറ് അസോസിയേഷന്‍ ഭാരവാഹിയുമായ ശ്രീലക്ഷ്മി രാജു പറയുന്നു. മൂന്നാര്‍ ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് നിരവധിതവണ സര്‍ക്കാറിനെ സമീപിച്ചെങ്കിലും തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. വിവാദങ്ങള്‍ ഒഴിവാക്കി സാധാരണക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആവശ്യം. പ്രശ്‌നപരിഹാരത്തിന് കെ.ഡി.എച്ച് വില്ലേജ് ആക്ടില്‍ ഭേദഗതി ഉണ്ടാകാതെ തരമില്ലെന്നാണ് റവന്യൂ അധികൃതരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story