Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTഫൈനൽ വിസിൽ മുഴങ്ങി; വിജയം 'കൊയ്തെടുത്ത്' സോക്കർ സ്കൂൾ
text_fieldsbookmark_border
മൈതാനത്തുനിന്ന് പാടത്തേക്കിറങ്ങി കൊയ്തെടുത്തത് നൂറുമേനി തൊടുപുഴ: ബൂട്ടഴിച്ച് ഇറങ്ങുേമ്പാൾ ഇവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മൈതാനത്തെക്കാൾ കൂടുതൽ എതിരാളികളെ പാടത്ത് നേരിടേണ്ടി വരുമെന്ന്. എങ്കിലും കോവിഡിനെയും പെരുംമഴയയും പൊരുതി തോൽപിച്ച് തങ്ങൾ വിതച്ച വിത്ത് നെൽക്കതിരുകളായി കൊയ്തെടുക്കുേമ്പാൾ ഗ്രൗണ്ടിലിറങ്ങുേമ്പാഴുള്ളതിനെക്കാൾ ആവേശമായിരുന്നു അവരിൽ അലയടിച്ചത്. ലോക്ഡൗണിനെത്തുടർന്ന് മൈതാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയപ്പോഴാണ് തൊടുപുഴ സോക്കർ സ്കൂൾ അക്കാദമി പരിശീലകനായ സലിംകുട്ടിയും കുട്ടികളും പുറപ്പുഴ പാടത്തേക്കിറങ്ങിയത്. കുട്ടികളുടെ കായികശേഷി നിലനിർത്താനുള്ള ആശയം എന്ന നിലക്കായിരുന്നു പരീക്ഷണാർഥം ഒരേക്കർ പാടത്ത് നെൽകൃഷി ഇറക്കിയത്. ഇടുക്കി ജില്ലയില്‍നിന്ന് കേരള സന്തോഷ്ട്രോഫി ടീമില്‍ ആദ്യമായി ഇടംനേടിയ ആളാണ് സലീംകുട്ടി. ക്യാമ്പിലെത്തിയെങ്കിലും പരിക്കുമൂലം കളിക്കളം വിടേണ്ടിവന്നു. എങ്കിലും പുതുതലമുറക്ക് താൻ നേടിയ അറിവുകൾ പഠിപ്പിച്ച് അന്ന് മുതൽ ഫുട്ബാൾ പ്രേമികളായ കുട്ടികൾക്കൊപ്പമുണ്ട്. കോവിഡ് മാർഗനിർദേശങ്ങൾ എത്തിയതോടെ ഗ്രൗണ്ടിലിറങ്ങാൻ കഴിയാതായി. ജിംനേഷ്യങ്ങൾ കൂടി അടച്ചതോടെ കുട്ടികൾക്ക് കായിക പരിശീലനം നടത്താനും കഴിയാതായി. ഈ സാഹചര്യത്തിലാണ് കൃഷിയുമായി ഇറങ്ങാൻ തീരുമാനിച്ചത്. കനത്ത മഴ ഇടക്ക് വില്ലനായെങ്കിലും കാര്യമായ പ്രശ്നങ്ങൾ പാടത്തുണ്ടായില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു തിങ്കളാഴ്ച രാവിലെ കൊയ്ത്ത് നടത്തിയത്. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിച്ചു. കൊയ്ത്തിന് നേതൃത്വം നൽകിയവരെ പി.ജെ. ജോസഫ് എം.എൽ.എ ആദരിച്ചു. ദ്രോണാചാര്യ ജേതാവ് തോമസ്, ദേശീയ താരങ്ങളായ പ്രജുഷ, സജീഷ് ജോസഫ്, വിപിൻ എന്നിവർ കൊയ്ത്തുത്സവത്തിൽ പങ്കാളികളായി. അസോസിയേഷൻ ഭാരവാഹികളായ ജോബി ജോസഫ്, വി.ആർ. അമൽ, അനന്തു ജോസഫ്, നിഖിൽ എസ്. എന്നിവരും എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story