Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉപവാസ സമരം: ഉണർവിൽ...

ഉപവാസ സമരം: ഉണർവിൽ യാക്കോബായ വിശ്വാസികൾ

text_fields
bookmark_border
കോലഞ്ചേരി: പുത്തൻകുരിശിലെ ഉപവാസ സമരം യാക്കോബായ വിശ്വാസികൾക്ക് ഉണർവായി. സഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് ടൗണിലായിരുന്നു സഭ നേതൃത്വത്തി​ൻെറ ത്രിദിന ഉപവാസം. പള്ളി തർക്കത്തിൽ പ്രതിസന്ധി നേരിടാൻ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആദ്യമായാണ് സഭ നേതൃത്വം നേരിട്ട് സമരം നയിച്ചത്. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയുടെ ഭാഗമായി 45 പള്ളികളാണ് ഇതിനകം സഭക്ക് നഷ്​ടമായത്. സഭയുടെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയിൽ കോതമംഗലം ഒഴികെ എല്ലാ പ്രധാന പള്ളികളും നഷ്​ടമായി. കോതമംഗലമാകട്ടെ ഏത് സമയത്തും നഷ്​ടപ്പെടാവുന്ന സ്ഥിതിയിലാണ്. രണ്ടാഴ്ച മുമ്പ് മുളന്തുരുത്തി പള്ളിയിലെ പൊലീസ് നടപടിക്കിടെ മെത്രാപ്പോലീത്തമാർക്കും അൽമായ ട്രസ്​റ്റി അടക്കമുള്ള ഭാരവാഹികൾക്കും വിശ്വാസികൾക്കും മർദനമേറ്റിരുന്നു. ഇതോടെയാണ് സഭ നേതൃത്വം പരസ്യ പ്രതിഷേധത്തിലേക്ക് കടന്നത്. സമരത്തി​ൻെറ തുടർച്ചയായി വരും ദിവസങ്ങളിൽ ഭദ്രാസന - ഇടവക തലങ്ങളിൽ ഉപവാസ സത്യഗ്രഹ സമരങ്ങൾ നടക്കുന്നുണ്ട്. ഈ മാസം 10ന് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന ചർച്ചയുടെ ഭാവി അനുസരിച്ച് തുടർ സമരം ശക്തമാക്കാനും സഭ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story