Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൈകൾ വാങ്ങാൻ...

തൈകൾ വാങ്ങാൻ സി.എം.എഫ്.ആർ.ഐയിൽ സ്ഥിരം സംവിധാനം

text_fields
bookmark_border
കൊച്ചി: വിപണന മേളകളിൽ മാത്രം ലഭ്യമായിരുന്ന എറണാകുളം കൃഷി വിജ്​ഞാന കേന്ദ്രത്തി​ൻെറ (കെ.വി.കെ) തൈകളും നടീൽ വസ്തുക്കളും ഇനി ദിവസേന വാങ്ങാൻ ഹൈകോടതി ജങ്​ഷനടുത്ത് ഗോശ്രീ റോഡിലുള്ള സി.എം.എഫ്.ആർ.ഐയിൽ സ്ഥിരം സംവിധാനം. സി.എം.എഫ്.ആർ.ഐ വളപ്പിനുള്ളിൽ കയറാതെ റോഡിൽനിന്ന് നേരിട്ട് വിപണന കേന്ദ്രത്തിലേക്ക് പ്രവേശിക്കാം. കോവിഡിനെ തുടർന്ന് സ്വന്തമായി കൃഷി ചെയ്ത് സുരക്ഷിത ഭക്ഷ്യോൽപാദനത്തിന് മുന്നിട്ടിറങ്ങുന്നവരുടെ എണ്ണം വർധിച്ചതിനെതുടർന്നാണ് സംവിധാനമെന്ന്​ സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു. വിത്തുകൾ, പച്ചക്കറി തൈകൾ, ഫലവർഗ ഗ്രാഫ്റ്റുകൾ, കുറ്റിക്കുരുമുളക്, തെങ്ങിൻ തൈകൾ എന്നിവക്ക്​ പുറമെ വിവിധയിനം ജൈവവളങ്ങളും മണ്ണില്ലാ നടീൽ മിശ്രിതവും കരിമീൻ കുഞ്ഞുങ്ങളും ലഭ്യമാണ്. കാർഷിക യന്ത്രോപകരണങ്ങൾ വാടകക്ക്​ കൊടുക്കാനും സൗകര്യവും ഉണ്ടായിരിക്കും. ഇതിന് പുറമെ കർഷകരുടെ ഭക്ഷ്യോൽപന്നങ്ങൾ വാങ്ങുകയും ചെയ്യാം. എല്ലാ കേന്ദ്ര സർക്കാർ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകീട്ട്​ ഏഴ്​ വരെയാണ് പ്രവർത്തന സമയം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story