Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTദുരന്തത്തിെൻറ വേതന ഉള്ളിലൊതുക്കി അവർ ജോലിക്കെത്തി
text_fieldsbookmark_border
ദുരന്തത്തിൻെറ വേതന ഉള്ളിലൊതുക്കി അവർ ജോലിക്കെത്തി മൂന്നാർ: മിഴികളിൽ ഈറനണിഞ്ഞ് അവർ ജോലിക്കെത്തി. പെട്ടിമുടിയിലെ ദുരന്തഭൂമിയിൽനിന്ന് രക്ഷപ്പെട്ട അറുപതോളം തൊഴിലാളികളാണ് ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും വിയോഗം ഉള്ളിലൊതുക്കി തേയിലക്കാടുകളിൽ ജോലിക്കെത്തിയത്. ഇണങ്ങിയും പിണങ്ങിയും ഒന്നിച്ചുകഴിഞ്ഞിരുന്നവരുടെ അഭാവം അവരെ അസ്വസ്ഥരാക്കി. പലരുടെയും മിഴികൾ ഈറനണിഞ്ഞു. ദുരന്തം പെയ്തിറങ്ങിയ ഭൂമിയിൽ വീണ്ടും ജോലിക്കെത്തില്ലെന്നാണ് തൊഴിലാളികൾ പറഞ്ഞിരുന്നത്. എന്നാൽ, ജീവിക്കാൻ പണിയെടുേത്ത തീരൂവെന്ന തിരിച്ചറിവാണ് വീണ്ടും തോട്ടങ്ങളിൽ എത്തിച്ചത്. ആഗസ്റ്റ് ആറിനാണ് നാടിനെ നടുക്കിയ ദുരന്തം പെട്ടിമുടി മലനിരകളിൽ പെയ്തിറങ്ങിയത്. ശക്തമായ മഴയിൽ മലയുടെ ഒരുഭാഗം അടർന്ന് മൂന്ന് ലയങ്ങൾ പൂർണമായി മണ്ണിനടിയിലായി. 70ഓളം പേരാണ് അപകടത്തിൽപ്പെട്ടത്. 66 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ചിത്രം....TDL9-PETTIMUDY THOZHILALIKAL
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story