Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജലാശയങ്ങളിലേക്ക്​...

ജലാശയങ്ങളിലേക്ക്​ നീരൊഴുക്ക്​ ശക്തം

text_fields
bookmark_border
കട്ടപ്പന: ഹൈറേഞ്ചില്‍ രണ്ടുദിവസമായി ശക്തമായ മഴ. ഞായറാഴ്ചയും നല്ല മഴ ലഭിച്ചതോടെ ഏലത്തോട്ടങ്ങളിലെ കർഷകർ പ്രതീക്ഷയിലാണ്. രണ്ട് ദിവസം കൂടി മഴ നീളുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള മുന്നറിയിപ്പ്. ജലനിരപ്പ് താഴ്​ന്നുനിന്നിരുന്ന പെരിയാറിലും മഴയെ തുടർന്ന് ഒഴുക്ക് ശക്തമായി. ഇടുക്കി ജലാശയത്തിലേക്കുള്ള നിരൊഴുക്കും കൂടി. മഴ ശക്തമായതോടെ നീര്‍ച്ചാലുകളും തോടുകളും ആറുകളും സജീവമായി. ഞായറാഴ്​ച കട്ടപ്പന, നെടുങ്കണ്ടം, പീരുമേട്, ഉപ്പുതറ പ്രദേശത്ത് ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. ശനിയാഴ്ച രാത്രിയിലും മിക്കയിടത്തും മഴ ലഭിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച മഴ വൈകീട്ടുവരെ നീണ്ടു. അതേസമയം, മഴയുടെ ശക്തി വര്‍ധിക്കുന്നത് ആശങ്കക്കും കാരണമാകുന്നുണ്ട്. ചിലയിടങ്ങളില്‍ ഞായറാഴ്​ച നേരിയതോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കട്ടപ്പന-കുട്ടിക്കാനം പാതയില്‍ ചിലയിടങ്ങളില്‍ ചെറിയ തോതില്‍ മണ്ണിടിഞ്ഞു. റോഡുകളിലേക്ക് മഴവെള്ളം കുത്തിയൊലിച്ച് എത്തുന്നതും പ്രതിസന്ധിയായിട്ടുണ്ട്. പലിടത്തും ചരലും കല്ലുകളും റോഡിലേക്ക് പതിച്ച നിലയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story