Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്​കൂട്ടർ യാത്രികനെ​...

സ്​കൂട്ടർ യാത്രികനെ​ മർദിച്ച​​ു

text_fields
bookmark_border
കട്ടപ്പന: ഇരുചക്ര വാഹന യാത്രക്കാരന്​ കാർ യാത്രികരുടെ മർദനം. പരിക്കേറ്റ ഇടുക്കി എട്ടാംമൈല്‍ കിഴക്കയില്‍ അജയകുമാറിനെ (48) കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. കട്ടപ്പന ഐ.ടി.ഐ ജങ്​ഷനിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. അതിവേഗത്തില്‍ വന്ന കാര്‍ ഇരുപതേക്കര്‍ ഭാഗത്തേക്കുപോയ അജയകുമാറി​ൻെറ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. കാറിടിച്ചതോടെ അജയകുമാർ വീണു. ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി. തുടർന്ന് കാർ യാത്രികർ നടുറോഡില്‍ മര്‍ദിക്കുകയായിരുന്നു. നാട്ടുകാർ കാർ തടയാൻ ശ്രമിച്ചെങ്കിലും അമിതവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. കേന്ദ്ര നയങ്ങൾക്കെതിരെ ധർണ നെടുങ്കണ്ടം: കേന്ദ്രസർക്കാറി​ൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള കർഷക സംഘം കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു എന്നിവയുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്തും കല്ലാറ്റിലും ധർണ നടത്തി. നെടുങ്കണ്ടം പോസ്​റ്റ്​ ഓഫിസിന്​ മുന്നിൽ ധർണ സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം പി.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. എം.എ. സിറാജുദ്ദീൻ, എം. സുകുമാരൻ, ടി.എം. ജോൺ തുടങ്ങിയവർ സംസാരിച്ചു. കല്ലാറ്റിൽ ധർണ എം.എസ്.​ രാജപ്പൻ ഉദ്ഘാടനം ചെയ്തു. എം.വി. ബാബു അധ്യക്ഷതവഹിച്ചു. സച്ചിതാനന്ദൻ, കെ.എം. ഷാജി, വി.എം. മർക്കോസ്​, ഇ.എ. സേവ്യർ, അഹമ്മദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story