Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിമാനത്താവള വികസന...

വിമാനത്താവള വികസന വിജയം:​ സിയാൽ മാതൃകയെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
നെടുമ്പാശ്ശേരി: സർക്കാർ മേൽനോട്ടത്തിൽ വിമാനത്താവള വികസനം വിജയകരമാക്കാമെന്നതിന്​ സിയാൽ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡി​ൻെറ (സിയാൽ) നിക്ഷേപകരുടെ 26ാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്പനിയുടെ ചെയർമാൻകൂടിയായ അദ്ദേഹം. സിയാലിൽ 2019-20 സാമ്പത്തികവർഷം​ 27 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡി​ൻെറ ശിപാർശ യോഗം അംഗീകരിച്ചു. ''വിമാനത്താവള നടത്തിപ്പിൽ സ്വകാര്യകുത്തക കമ്പനികളെ കൊണ്ടുവന്നാലേ വികസനം സാധ്യമാകൂ എന്നൊരു അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, സർക്കാറി​ൻെറ മേൽനോട്ടത്തിൽ വിമാനത്താവള നിർമാണവും വികസനവും വിജയകരമായി നടപ്പാക്കാൻ കഴിയുമെന്ന് സിയാൽ തെളിയിക്കുന്നു. നാട്ടുകാരുടെ മണ്ണും മനസ്സും ഏറ്റെടുത്താണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്. അവ സമ്പൂർണമായി സ്വകാര്യവത്കരിച്ചുകൂടാ. 2016ൽ ഈ ഡയറക്ടർ ബോർഡ് അധികാരത്തിൽ വരുമ്പോൾ സിയാലിൽ 7000 പേർ ജോലി ചെയ്തിരുന്നു. 2020 മാർച്ചിൽ അത് 12,000 പേരായി. 2000 കോടി രൂപയുടെ വികസന പദ്ധതികളാണ് നാലര വർഷത്തിനുള്ളിൽ സിയാൽ പൂർത്തിയാക്കിയത്. എന്നിട്ടും ഒരുരൂപപോലും യൂസർ ഫീസായി യാത്രക്കാരിൽനിന്ന് ഈടാക്കുന്നില്ല'' -മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിലെ സൗരോർജ പ്ലാൻറുകളുടെ ശേഷി 15.5ൽനിന്ന് 40 മെഗാവാട്ടായി ഉയർത്താനും കഴിഞ്ഞു. സിയാൽ പയ്യന്നൂരിൽ സ്ഥാപിക്കുന്ന 12 മെഗാവാട്ട് സൗരോർജ പ്ലാൻറും കോഴിക്കോട് അരിപ്പാറയിൽ പൂർത്തിയാകുന്ന 4.5 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുതി പദ്ധതിയും ഈ വർഷം അവസാനത്തോടെ കമീഷൻ ചെയ്യാൻ കഴിയുമെന്നും പിണറായി വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോൾ മുൻനിർത്തി ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് നിക്ഷേപകരുടെ വാർഷിക പൊതുയോഗം നടത്തിയത്. മുഖ്യമന്ത്രിയെകൂടാതെ ഡയറക്ടർമാരായ മന്ത്രി തോമസ് ഐസക്, മന്ത്രി വി.എസ്​. സുനിൽകുമാർ, എം.എ. യൂസുഫ് അലി, എൻ.വി. ജോർജ്, ഇ.എം. ബാബു, കെ. റോയ് പോൾ, എ.കെ. രമണി, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ പങ്കെടുത്തു. 200 കോടി കടന്ന്​ സിയാലി​ൻെറ ലാഭം നെടുമ്പാശ്ശേരി: സിയാലി​ൻെറ ചരിത്രത്തിലാദ്യമായി ലാഭം 200 കോടി കടന്നു. 2019-20 സാമ്പത്തികവർഷം 655.05 കോടി രൂപ മൊത്തവരുമാനം നേടിയപ്പോൾ ലാഭം 204.05 കോടി രൂപയാണ്. ഓഹരി ഉടമകൾക്ക് 27 ശതമാനം ലാഭവിഹിതം ലഭിക്കും. ഇതോടെ 2003-04 മുതൽ നൽകിവരുന്ന ലാഭവിഹിതം മൊത്തം 282 ശതമാനമായി ഉയർന്നു. സിയാലിൽ സംസ്ഥാന സർക്കാറി​ൻെറയും കേരള പൊതുമേഖല സ്ഥാപനങ്ങളുടെയും ആകെ ഓഹരി 34.15 ശതമാനമാണ്. ഇതുവരെ സർക്കാർ/പൊതുമേഖല സ്ഥാപനങ്ങൾക്ക് ലാഭവിഹിതമായി മാത്രം 368.46 കോടി രൂപ തിരികെ ലഭിച്ചു. 30 രാജ്യങ്ങളിൽനിന്നായി 19,000 നിക്ഷേപകരുണ്ട് സിയാലിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story