Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTകളമശ്ശേരിയുടെ സൗഹൃദാന്തരീക്ഷം ഭൗതികപുരോഗതിക്ക് ഉപയോഗിക്കണം -സി.എം. ദിനേശ് മണി
text_fieldsbookmark_border
കളമശ്ശേരി: ജാതി, മതം പ്രദേശം എന്നിവക്ക് അതീതമായി ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷത്തെ കളമശ്ശേരിയുടെ ഭൗതികപുരോഗതിക്ക് ഉപയോഗിക്കണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ്മണി പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻെറ പ്രകടനപത്രിക തയാറാക്കുന്നതിന് മുന്നോടിയായി കളമശ്ശേരിയുടെ വികസന കാഴ്ചപ്പാടുകൾ രൂപവത്കരിക്കാനുള്ള വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള മോഡറേറ്ററായി. വ്യവസായ മേഖലയെക്കുറിച്ച് ഡോ. എം.പി. സുകുമാരൻ നായർ, കൃഷി ഓഫിസർ ശ്രീബാല അജിത് (കൃഷി), മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. പീറ്റർ പി. വാഴയിൽ (ആരോഗ്യം), ഐസാറ്റ് മാനേജർ ഫാ. ഡോ. രാജൻ (സാമൂഹിക വികസനം), എൻ.ജി.ഒ യൂനിയൻ മുൻ സംസ്ഥാന കമ്മിറ്റി അംഗം ഇ.എ. ഡെന്നിസ് (വിദ്യാഭ്യാസം) എന്നിവർ വിഷയം അവതരിപ്പിച്ചു. പി.എം. മുജീബ് റഹ്മാൻ സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story