Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTകേരളത്തിലെ ഐ.എസ് സാന്നിധ്യം: യു.എൻ പരാമർശം ചർച്ചയാക്കി കെ.സി.ബി.സി
text_fieldsbookmark_border
കൊച്ചി: കേരളത്തിലെ ഐ.എസ് സാന്നിധ്യത്തെക്കുറിച്ചുള്ള യു.എൻ മുന്നറിയിപ്പ് ചർച്ചയാക്കി കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) വർഷകാല സമ്മേളനം. മുന്നറിയിപ്പ് അധികാരികളുടെ കണ്ണുതുറപ്പിക്കണമെന്നും തീവ്രവാദികളുടെ സുരക്ഷിത താവളമായി കേരളം മാറുന്ന രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങൾ ഉത്തരവാദപ്പെട്ടവരുടെ പരിശോധനക്ക് വിധേയമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഉയർന്ന അവബോധവും സാമൂഹികജാഗ്രതയുമാണ് തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ ഫലപ്രദമായ മാർഗം. കേന്ദ്ര ന്യൂനപക്ഷ ക്ഷേമപദ്ധതികൾ സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി നടപ്പാക്കണം. ൈക്രസ്തവ സമൂഹം ഇക്കാര്യത്തിൽ വിവേചനം നേരിടുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. മാറിയ സാഹചര്യത്തിന് അനുയോജ്യമായ നൂതന അജപാലനശൈലികളും ശുശ്രൂഷകളും ആവിഷ്കരിക്കാൻ ആധ്യാത്മിക രംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കണം. പുതിയ വിദ്യാഭ്യാസ നയത്തിൻെറ വിവിധ വശങ്ങൾ പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ കെ.സി.ബി.സി വിദ്യാഭ്യാസ കമീഷനെ ചുമതലപ്പെടുത്തി. ചെല്ലാനം പഞ്ചായത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുലിമുട്ടുകൾ സ്ഥാപിക്കണമെന്നും കെ.സി.ബി.സി പ്രസിഡൻറ് മാർ ജോർജ് ആലഞ്ചേരി, സെക്രട്ടറി ജനറൽ ബിഷപ് ജോസഫ് മാർ തോമസ്, വൈസ് പ്രസിഡൻറ് ബിഷപ് വർഗീസ് ചക്കാലക്കൽ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story