Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആശ്വാസമായി പെരിയാർ, ...

ആശ്വാസമായി പെരിയാർ, ആശങ്ക വിതച്ച്​ മൂവാറ്റുപുഴയാർ

text_fields
bookmark_border
കൊച്ചി: പെരിയാറിൽ ജലനിരപ്പ്​ കുറയു​ന്നു; മൂവാറ്റുപുഴയാറിൽ താഴ്​ന്നും കൂടിയും ജലനിരപ്പ്​. മൂവാറ്റുപുഴയാറി​ൻെറ പോഷകനദികളിലേക്ക് വെള്ളമെത്തുന്ന മലങ്കര അണക്കെട്ടി​ൻെറ ആറു ഷട്ടറും 90 സെ.മീ വീതം തുറന്നിട്ടുണ്ട്​. ഇതോടെ മൂവാറ്റുപുഴയാറില്‍ അപകടനിരപ്പായ 10.515 മീറ്ററിനും മുകളിൽ വെള്ളമൊഴുകുകയാണ്​. വെള്ളിയാഴ്​ച വൈകീട്ടോടെ കുറഞ്ഞെങ്കിലും മലങ്കര അണക്കെട്ടിൽ ഷട്ടർ ലെവൽ ഉയർത്തിയതോടെ ശനിയാഴ്​ച ജലനിരപ്പ്​ ഉയരുകയാണ്​. മൂവാറ്റുപുഴ -11.37 മീറ്റര്‍ (തൊടുപുഴയാര്‍), കാലാമ്പൂര്‍ -12.29 മീറ്റര്‍ (കാളിയാര്‍ പുഴ), കക്കടാശ്ശേരി - 11.415 മീറ്റര്‍ (കോതമംഗലം പുഴ), കൊച്ചങ്ങാടി - 11.515 മീറ്റര്‍ (മൂവാറ്റുപുഴയാര്‍) എന്നിങ്ങനെയാണ്​ ജലനിരപ്പ്​. മലങ്കര അണക്കെട്ടിൽനിന്ന്​ വെള്ളിയാഴ്​ച സെക്കൻഡിൽ 137.3 ക്യുബിക്​ മീറ്റർ വെള്ളമൊഴുക്കിയിരുന്നത്​ വർധിപ്പിച്ച്​ 172.1 ക്യുബിക്​ മീറ്ററായി. പെരിയാറില്‍ വിവിധ ഗേജിങ്​ സ്​റ്റേഷനുകളില്‍നിന്നുള്ള വിവരങ്ങൾ അനുസരിച്ച്​ മുന്നറിയിപ്പ് നിരപ്പിനടുത്താണ്​ ജലനിരപ്പ്​. പെരിയാറിലേക്ക് വെള്ളമൊഴുകുന്ന ഭൂതത്താന്‍കെട്ട് ബാരേജി​ൻെറ 13 ഷട്ടർ 2.89 മീറ്റര്‍ വീതവും മൂന്ന് ഷട്ടർ 4.1 മീറ്റര്‍ വീതവും തുറന്നിട്ടുണ്ട്​. ആലുവ മാര്‍ത്താണ്ഡവര്‍മ -2.355 മീറ്റര്‍ (മുന്നറിയിപ്പ്​ ലെവൽ 2.50 മീറ്റര്‍), ആലുവ മംഗലപ്പുഴ -2.55 മീറ്റര്‍ (3.30 മീറ്റര്‍). കാലടി - 4.855 മീറ്റര്‍ (5.50 മീറ്റര്‍) എന്നിങ്ങനെയാണ്​ ജലനിരപ്പ്​. ഭൂതത്താൻകെട്ടിൽനിന്ന്​ പെരിയാറിലേക്ക്​ ഒഴുകുന്ന വെള്ളത്തി​ൻെറ അളവിൽ കുറവുവന്നു. വെള്ളിയാഴ്​ച സെക്കൻഡിൽ 2025.65 ക്യുബിക്​ മീറ്റർ ഒഴുകിയിരുന്നത്​ ശനിയാഴ്​ച 1619.43 ക്യുബിക്​ മീറ്ററായി കുറഞ്ഞു. എല്ലാ കണ്ണും ഇടമലയാറിൽ കൊച്ചി: ഇടമലയാർ ഡാം തുറന്നാൽ ജില്ലയിൽ പ്രളയത്തിനു കാരണമാകാൻ സാധ്യതയുള്ളതിനാൽ എല്ലാ കണ്ണും അവിടേക്കാണ്​. എന്നാൽ, ജലനിരപ്പിൽ ആശങ്കയുളവാക്കുന്ന വർധന ഡാമിൽ ഉണ്ടായിട്ടില്ല. വെള്ളിയാഴ്​ച ഇടമലയാറിൽ സംഭരണശേഷിയുടെ 48.37 ശതമാനമായിരുന്നു ജലനിരപ്പ്​. ശനിയാഴ്​ച രാവിലെ പത്തിന്​ 51.12 ശതമാനമായി. ഉച്ചക്ക്​ ഒന്നിന്​ 51.32 ശതമാനവും. അതേസമയം, ഡാമി​േലക്കുള്ള ജലമൊഴുക്ക്​ ശനിയാഴ്​ച രാവിലെ 2.98 എം.സി.എം ആയിരുന്നത്​ ഉച്ചയോടെ 2.52 ആയി കുറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story