Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൂടത്തായി കൊല:...

കൂടത്തായി കൊല: അനുബന്ധ കുറ്റപത്രം ഇന്ന‌് നൽകും

text_fields
bookmark_border
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ അനുബന്ധ കുറ്റപത്രം വ്യാഴാഴ‌്ച പ്രിൻസിപ്പൽ ജില്ല സെഷൻസ‌് കോടതിയിൽ സമർപ്പിക്കും. റോയ‌് വധക്കേസിൽ നോട്ടറി അഭിഭാഷകൻ സി. വിജയകുമാറിനെ അഞ്ചാം പ്രതിയാക്കാൻ കോടതി അനുമതി നൽകിയിരുന്നു. ഭർതൃപിതാവ‌് ടോം തോമസി​ൻെറ സ്വത്ത‌് സ്വന്തമാക്കാൻ ഒന്നാംപ്രതി ജോളി വ്യാജ ഒസ്യത്ത‌് തയാറാക്കിയെന്നും​ ഇത‌് വിജയകുമാർ സാക്ഷ്യപ്പെടുത്തിയെന്നുമാണ്​ കേസ്​. സാക്ഷിപ്പട്ടികയിലായിരുന്ന വിജയകുമാർ അനുബന്ധ കുറ്റപത്രം വഴി പ്രതിയാകും. ഒസ്യത്ത് വ്യാജമാണ് എന്നറിഞ്ഞ്​ നോട്ടറി അറ്റസ്​റ്റേഷൻ നടത്തിയെന്ന്​ അന്വേഷണസംഘം തയാറാക്കിയ കുറ്റപത്രത്തിൽ ആരോപിക്കും. നോട്ടറി രജിസ്​റ്ററിൽ ടോം തോമസി​ൻെറ വിലാസത്തിനൊപ്പം െവച്ച ഒപ്പ‌് വ്യാജമാണെന്ന‌് കണ്ണൂരിലെ റീജനൽ ഫോറൻസിക് ലാബ്​ പരിശോധനയിൽ കണ്ടതിനെ തുടർന്നാണ്​ വിജയകുമാറിനെ പ്രതിയാക്കാൻ തീരുമാനമുണ്ടായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story