Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTപീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി സിനിമ നിർമാതാവിെൻറ ഹരജി
text_fieldsbookmark_border
പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി സിനിമ നിർമാതാവിൻെറ ഹരജി കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നിർമാതാവ് ആല്വിൻ ആൻറണി ഹൈകോടതിയിൽ ഹരജി നൽകി. കള്ളക്കടത്ത് റാക്കറ്റിൻെറ ഭാഗമായി പ്രവർത്തിക്കുന്നതായി സംശയിക്കുന്ന യുവതി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്നും അനാവശ്യ അറസ്റ്റ് തടയണമെന്നുമാണ് ആവശ്യം. ഹരജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പൊലീസിൻെറ വിശദീകരണം തേടി. 2019ൽ നാലുതവണ പീഡിപ്പിച്ചതായി ആരോപിച്ച് മോഡൽകൂടിയായ 20കാരി ജൂലൈ 19ന് നൽകിയ പരാതിയിലാണ് ആൽവിൻ ആൻറണിക്കെതിരെ കേസെടുത്തത്. 2018ൽ അനിൽ എന്നയാൾ ഇവരെ പരിചയപ്പെടുത്തിയശേഷം സിനിമയിൽ അവസരം നൽകിയെന്നും ഇതിൻെറ പേരിൽ കൂടുതലായി അടുക്കാൻ തുടങ്ങിയെന്നും ഹരജിയിൽ പറയുന്നു. പിന്നീട് മലയാള സിനിമയിലെ പ്രമുഖരെക്കുറിച്ച അപവാദങ്ങളും ചിത്രങ്ങളും മറ്റും തനിക്ക് അയക്കാൻ തുടങ്ങിയതോടെ അവരുടെ ഉദ്ദേശ്യം ശരിയല്ലെന്ന് തോന്നലുണ്ടായി. പണത്തിന് വേണ്ടി ആരെയും അപമാനിക്കുന്ന ആളാണെന്നും മനസ്സിലായി. ഒരുസംവിധായകനും താനുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസം മുതലാക്കാൻ ഇവർ ശ്രമിച്ചു. ക്രിമിനൽ മനസ്സുള്ളയാളാണ് യുവതിയെന്ന് ബോധ്യമായതോടെ എല്ലാ ബന്ധവും അവസാനിപ്പിച്ചു. എന്നാൽ, സിനിമയിൽ അവസരം തേടി വീണ്ടും ബുദ്ധിമുട്ടിക്കൽ തുടർന്നതോടെ േഫാൺ നമ്പർ ബ്ലോക്ക് ചെയ്തു. പ്രകോപിതയായ യുവതിയും മാതാവും നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങി. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിൻെറ ഭാഗമായാണ് പീഡിപ്പിച്ചെന്ന വ്യാജപരാതിയെന്നാണ് ഹരജിയിലെ വാദം. സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് തൻെറ ഭാര്യ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഹരജിക്കാരൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story