Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഫോർട്ട്​കൊച്ചി,...

ഫോർട്ട്​കൊച്ചി, മട്ടാഞ്ചേരി മേഖലയിൽ വ്യാപനം ഏറുന്നു

text_fields
bookmark_border
മട്ടാഞ്ചേരി: നിരവധി ചേരികൾ ഉൾപ്പെടുന്ന മട്ടാഞ്ചേരി, ഫോർട്ട്​കൊച്ചി മേഖലയിൽ കോവിഡ് സമൂഹ വ്യാപനത്തി​ൻെറ തോത് അനുദിനം ഉയരുമ്പോഴും ഉണരാതെ അധികൃതരും പൊതുജനങ്ങളും. നാലും അഞ്ചും അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബങ്ങൾ അധിവസിക്കുന്ന നൂറുകണക്കിന് ഒറ്റമുറി വീടുകളുള്ള മേഖലയായ ഇവിടെ ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭവന രഹിതരുള്ള ഈ മേഖലയിൽ ദരിദ്രജനങ്ങളാണ് ഏറെ. മേഖല മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ച് അടച്ചിട്ടാൽ മാത്രം രോഗം നിയന്ത്രണത്തിലാക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. പ്രദേശത്തിൻെറ പ്രത്യേകത കണക്കിലെടുത്ത് അധികൃതർ മുൻകരുതൽ എടുക്കുന്നി​െല്ലന്നതാണ് പ്രധാന ആരോപണം. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച ബഷീർ എന്നയാളെ മരിച്ച ശേഷമാണ് കൊണ്ടുപോയതെന്ന് സഹോദരൻ ആരോപിക്കുന്നു. ഒരാഴ്ച നിരന്തരം ബന്ധപ്പെട്ടിട്ടും ആരോഗ്യ പ്രവർത്തകർ തിരിഞ്ഞുനോക്കിയില്ലെന്നാണ് സഹോദരൻ പറയുന്നത്. കോവിഡ് ബാധിച്ച ഒരാളുടെ കുടുംബത്തിലെ ഗർഭിണിയായ അംഗത്തെയും രണ്ടു വയസ്സുള്ള കുഞ്ഞിനെയും ടെസ്​റ്റിന് കൊണ്ടുപോകാൻ ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ നടന്ന്​ പോകാൻ പൊലീസും ആരോഗ്യപ്രവർത്തകരും നിർദേശിച്ചെന്നും ആരോപണമുണ്ട്. കുഞ്ഞുമായി നടന്നുപോകവെ ഇവർക്ക് തലചുറ്റൽ അനുഭവപ്പെടുകയും പിന്നീട് രോഗം സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നിരവധി പരാതികൾ ഉയരുന്നുണ്ട്. ദിവസക്കൂലിക്കാർ ഭൂരിപക്ഷമുള്ള മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ക​െണ്ടയ്ൻമൻെറ് സോണാക്കിയതോടെ പട്ടിണി ഒഴിവാക്കാൻ സർക്കാ​റിൻെറയോ നഗരസഭയുടെയോ ഭക്ഷ്യധാന്യക്കിറ്റ് വിതരണവും ഉണ്ടാകുന്നില്ലെന്നതും വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. ഗൗരവത്തോടെയല്ല പൊതുജനങ്ങളുെട ഇടപെടലുകളെന്നതും എടുത്തുപറയേണ്ടതാണ്. മാസ്ക് ധരിക്കാത്തതും കടകളിലും റോഡരികുകളിലും കൂട്ടംകൂടുന്നതും പലയിടത്തും ഇപ്പോഴും കാണാം. ബോധവത്​കരണം പലപ്പോഴും ഫലവത്താകുന്നില്ല. കൂട്ടായ പോരാട്ടത്തിലൂടെ മാത്രമേ മഹാമാരിയെ മറികടക്കാനാകൂ എന്ന നിർദേശമാണ് വിദഗ്ധർ നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story