Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമരം മറിഞ്ഞ് റോഡ്...

മരം മറിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
കാക്കനാട്: ബുധനാഴ്ച പുലർച്ചമുതൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണ് തൃക്കാക്കരയിലും പരിസരങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടു. പാടിവട്ടം, ഉണിച്ചിറ, ജഡ്ജിമുക്ക്, തൃക്കാക്കര അമ്പലം, ചങ്ങമ്പുഴനഗർ എന്നിവിടങ്ങളിലാണ് മരം കടപുഴകി വീണത്. പിന്നീട് അഗ്​നിരക്ഷാസേന എത്തി മരം വെട്ടിമാറ്റിയാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. തിരക്കുള്ള പ്രദേശങ്ങളാണെങ്കിലും രാവിലെയായതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായില്ലെന്ന് അഗ്​നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. ഉണിച്ചിറയിലും ചങ്ങമ്പുഴനഗറിലും വീടുകൾക്ക് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. ഇവിടങ്ങളിൽ തലനാരിഴക്കാണ് ആളപായം ഒഴിവായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story