Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിയാനി ഡേ ആഘോഷിച്ചു

വിയാനി ഡേ ആഘോഷിച്ചു

text_fields
bookmark_border
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിയാനി ഡേ ആഘോഷവും പൗരോഹിത്യത്തി​ൻെറ സുവര്‍ണ, രജത ജൂബിലിയിലെത്തിയ വൈദികര്‍ക്ക് ആദരവും നടത്തി. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ മുന്നൂറ്റമ്പതോളം വൈദികർ പങ്കെടുത്തു. മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച് ബിഷപ് മാര്‍ ആൻറണി കരിയില്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് രൂപത സഹായമെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ മുഖ്യസന്ദേശം നല്‍കി. ഈ വര്‍ഷം പൗരോഹിത്യത്തി​ൻെറ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഏഴും രജതജൂബിലി ആഘോഷിക്കുന്ന 14 ഉം വൈദികര്‍ക്ക് ചടങ്ങില്‍ ആര്‍ച് ബിഷപ് ആദരം അറിയിച്ചു. ജൂബിലേറിയന്മാരുടെ പ്രതിനിധികളായ ഫാ. ജോസഫ് കോഴിക്കാടന്‍, ഫാ. ആൻറണി പുതിയാപറമ്പില്‍, അതിരൂപത സിഞ്ചെല്ലൂസ് ഡോ. ഹോർമിസ് മൈനാട്ടി, വൈസ് ചാന്‍സലര്‍ ഫാ. ജസ്​റ്റിന്‍ കൈപ്രന്‍പാടന്‍, വൈദികസമിതി സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ എന്നിവര്‍ സംസാരിച്ചു. ഫാ. അഗസ്​റ്റിന്‍ മൂഞ്ഞേലി പ്രാര്‍ഥനയും ഫാ. എബി ഇടശ്ശേരി ആശംസഗാനവും നയിച്ചു. അന്താരാഷ്​ട്ര വെബിനാർ കൊച്ചി: മഹാരാജാസ് കോളജ് മലയാള വിഭാഗം 'കല, സാഹിത്യം, സമൂഹം ഭാവി ഉത്​കണ്ഠകൾ' പേരിൽ സംഘടിപ്പിക്കുന്ന അന്താരാഷ്​ട്ര വെബിനാർ പരമ്പരയിലെ മൂന്നാമത്തെ പ്രഭാഷണം ചിത്രകാരനും കാലടി സംസ്കൃത സർവകലാശാല ശിൽപകല അധ്യാപകനുമായ എം.പി. നിഷാദ് നിർവഹിച്ചു. 'സമകാലിക കലാ വ്യവഹാരങ്ങളിലെ നവീന സംവേദന യുക്തികൾ' വിഷയത്തിലായിരുന്നു പ്രഭാഷണം. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.വി. ജയമോൾ അധ്യക്ഷത വഹിച്ചു. വകുപ്പ്​ അധ്യക്ഷനും കവിയുമായ എസ്. ജോസഫ് സ്വാഗതവും ഡോ. ജൂലിയ ഡേവിഡ് നന്ദിയും പറഞ്ഞു. ഡോ. സുമി ജോയി ഓലിയപ്പുറം മോഡറേറ്ററായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story