Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTകോൺഗ്രസിെൻറ കാപട്യം വീണ്ടും വ്യക്തമായി
text_fieldsbookmark_border
കോൺഗ്രസിൻെറ കാപട്യം വീണ്ടും വ്യക്തമായി കൊച്ചി: രാമക്ഷേത്ര നിർമാണത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രിയങ്ക ഗാന്ധിയുടെ നിലപാടിലൂടെ കോൺഗ്രസിൻെറ ദേശീയ നയം ഒരിക്കൽ കൂടെ വ്യക്തമാകുകയാണെന്ന് ഇബ്രാഹിം സുലൈമാൻ സേട്ട് കൾചറൽ ഫോറം പ്രസിഡൻറ് അഡ്വ. എ.ഇ. അബ്ദുൽ കലാം, ജനറൽ സെക്രട്ടറി എ.ഷംസുദ്ദീൻ എന്നിവർ പ്രസ്താവിച്ചു. ബാബരി മസ്ജിദിൻെറ പതനത്തിന് ഉത്തരവാദിയായ കോൺഗ്രസുമായി ബന്ധം വിച്ഛേദിക്കണമെന്ന് അന്നത്തെ അഖിലേന്ത്യ പ്രസിഡൻറ് ഇബ്രാഹിം സുലൈമാൻ സേട്ട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന നയമാണ് ലീഗ് സ്വീകരിച്ചതെന്നും പ്രസ്താവനയിൽ പറഞ്ഞു. പരീക്ഷകൾ ഓപൺ ബുക്ക് ഓൺലൈൻ രീതിയിൽ നടത്തണം കൊച്ചി: എം.ജി യൂനിവേഴ്സിറ്റി പരീക്ഷകൾ ഓപൺ ബുക്ക് ഓൺലൈൻ രീതിയിൽ നടത്തണമെന്ന് ഡെമോക്രാറ്റിക് സ്റ്റുഡൻറ്സ് മൂവ്മൻെറ് (ഡി.എസ്.എം) സംസ്ഥാന പ്രസിഡൻറ് അജേഷ് കോടനാട് അവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് യൂനിവേഴ്‌സിറ്റി വൈസ്ചാൻസലർക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനും നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story