Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കാലാവധി നീട്ടിയ നടപടിക്ക് സ്റ്റേ
text_fieldsbookmark_border
കൊച്ചി: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. ആഷാ കിഷോറിന് ഔദ്യോഗിക കാലാവധി നീട്ടി നൽകിയ നടപടിക്ക് കേന്ദ്ര അഡ്മിനിസ്േട്രറ്റിവ് ട്രൈബ്യൂണലിൻെറ സ്റ്റേ. കേന്ദ്രാനുമതിയില്ലാതെ, ഡയറക്ടർ വിരമിക്കുന്നതുവരെ കാലാവധി നീട്ടിയ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറിൻെറ നടപടി ചോദ്യം ചെയ്ത് ഡോ. സജിത് സുകുമാരൻ നൽകിയ ഹരജിയാണ് ട്രൈബ്യൂണൽ പരിഗണിച്ചത്. ഇനി ഉത്തരവുണ്ടാകുന്നതുവരെയാണ് ജുഡീഷ്യൽ അംഗം പി. മാധവൻ, അഡ്മിനിസ്ട്രേറ്റിവ് അംഗം കെ.വി. ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിൻെറ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ പകരം ചുമതല നൽകുന്നതടക്കം നടപടികൾക്ക് കേന്ദ്ര സർക്കാറിന് നിർദേശവും നൽകി. ഡയറക്ടറുടെ ഔദ്യോഗിക കാലാവധിയായ അഞ്ച് വർഷം ജൂലൈ 17ന് പൂർത്തിയായിട്ടും ഒഴിവ് വിജ്ഞാപനം ചെയ്യാനോ സെലക്ഷൻ കമ്മിറ്റി രൂപവത്കരിക്കാനോ നടപടിയെടുത്തില്ലെന്നായിരുന്നു ഹരജിക്കാരൻെറ ആരോപണം. ഡയറക്ടറുടെ കാലാവധി നീട്ടാനോ തെരഞ്ഞെടുപ്പ് നടപടിക്കോ ഉള്ള അധികാരം ഇൻസ്റ്റിറ്റ്യൂട്ടിനോ ഭരണസമിതിക്കോ ഇല്ലെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ട്രൈബ്യൂണലിൻെറ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story