Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡിന്​ മുമ്പ്​...

കോവിഡിന്​ മുമ്പ്​ തുടങ്ങിയ റവന്യൂ റിക്കവറി നടപടികളും നിർത്തിവെക്കണം -ഹൈകോടതി

text_fields
bookmark_border
കൊച്ചി: കോവിഡ്​ കാലത്തിന്​ മുമ്പ്​ സർഫാസി ആക്​ട്​ പ്രകാരം ആരംഭിച്ച റവന്യൂ റിക്കവറി നടപടികളും ലോക്​ ഡൗൺ കാലത്ത്​ തുടരാനാവില്ല. റവന്യൂ, ബാങ്ക് റിക്കവറി നടപടികൾ വിലക്കിയ ​മാർച്ചിലെ ഉത്തരവി​ൻെറ കാലാവധി ഇനിയൊരു ഉത്തരവുണ്ടാകുംവരെ നീട്ടിയാണ്​ ഹൈകോടതി ഫുൾബെഞ്ച്​ ഇക്കാര്യം വ്യക്​തമാക്കിയത്​. റിക്കവറി നടപടി ആ​രംഭിച്ചതും ആരംഭിക്കാത്തതുമായ എല്ലാ കേസുകളിലും ജനങ്ങൾക്ക്​ കോടതിയെ സമീപിക്കാൻ കഴിയാത്തതിനാൽ കേന്ദ്ര, സംസ്​ഥാന സർക്കാറുകളും പൊതു മേഖല സ്​ഥാപനങ്ങളും തദ്ദേശ സ്​ഥാപനങ്ങളും ശിക്ഷ നടപടികൾ സ്വീകരിക്കരുതെന്ന മുൻ ഉത്തരവാണ്​ നിലനിൽക്കുക. നിഷ്​ക്രിയ ആസ്​തികളുടെ ഗണത്തിലുള്ള വായ്​പകളുടെ കാര്യത്തിൽ കോവിഡ്​ വ്യാപനത്തിന്​ മ​ു​േമ്പ സർഫാസി നിയമപ്രകാരം റിക്കവറി നടപടികൾ ആരംഭിച്ചവ തുടരാൻ അനുമതി തേടി എസ്​.ബി.ഐ, കനറാ ബാങ്കുകൾ നൽകിയ ഹരജിയിലാണ്​ ചീഫ്​ ജസ്​റ്റിസ്​ എസ്​. മണികുമാർ, ജസ്​റ്റിസ്​ സി.ടി. രവികുമാർ, ജസ്​റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഫുൾബെഞ്ചി​ൻെറ ഉത്തരവ്​. നിലവി​െല വായ്​പകളുടെ തിരിച്ചടവിന്​ സമയം അനുവദിച്ച്​ റിസർവ്​ ബാങ്ക്​ ഉത്തരവുണ്ടെങ്കിലും നേരത്തേ ആരംഭിച്ച റിക്കവറി നടപടികൾ നിർത്തിവെക്കേണ്ടതില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. അത്തരമൊരു ഉത്തരവ്​ കേന്ദ്രം പുറപ്പെടുവിച്ചിട്ടില്ലെന്നും വാദം ഉന്നയിച്ചു. എന്നാൽ, ഈ ആവശ്യം അനുവദിച്ചാൽ, സഹകരണ മേഖലയിലെയടക്കം മറ്റ്​ ധനകാര്യ സ്​ഥാപനങ്ങളും ഇത്തരം നടപടികളുമായി മുന്നോട്ടുപോകുമെന്ന്​ സംസ്​ഥാന സർക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിശദ നിലപാടറിയിക്കാൻ ഇരു സർക്കാറുകൾക്കും കോടതി സമയം അനുവദിച്ചു. തുടർന്നാണ്​ കോവിഡ്​ വ്യാപനം സംസ്​ഥാനത്ത്​ വർധിക്കുന്നതും കേന്ദ്ര സർക്കാർ ആഗസ്​റ്റ്​ 31 വരെ നീട്ടി ലോക്​ ഡൗൺ നീട്ടിയതും വിലയിരുത്തി മാർച്ച്​ 25ലെ ഉത്തരവി​ൻെറ കാലാവധി ദീർഘിപ്പിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story