Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപശ്ചിമകൊച്ചിക്കാർക്ക്...

പശ്ചിമകൊച്ചിക്കാർക്ക് ദുരിതംമാത്രം; ബാങ്ക് ശാഖകൾ തുറക്കുന്നില്ല, എ.ടി.എമ്മുകൾ കാലി

text_fields
bookmark_border
മട്ടാഞ്ചേരി: കണ്ടെയ്​ൻമൻെറ് സോണായി പ്രഖ്യാപിച്ച പശ്ചിമ കൊച്ചിയിലെ ഒന്നുമുതൽ 28 വരെയുള്ള ഡിവിഷനുകളിൽ ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാലുദിവസം പിന്നിടുന്നു. മേഖലയിലെ പല എ.ടി.എമ്മും കാലിയാണ്. സഹകരണ ബാങ്കുകളും അടച്ചിട്ടിരിക്കുകയാണ്. ഇതുമൂലം പശ്ചിമകൊച്ചി നിവാസികൾ ദുരിതം പേറുകയാണ്. സഹകരണ ബാങ്കുകളിലെ ഇടപാടുകാരും പെൻഷൻ വാങ്ങുന്നവരും പഴയ തലമുറയിലെ കച്ചവടക്കാരിൽ ഭൂരിപക്ഷവും എ.ടി.എമ്മിനെക്കാൾ കുടുതലായി ബാങ്ക് കൗണ്ടറുകളെ ആശ്രയിച്ച്​ ഇടപാട് നടത്തുന്നവരാണ്. ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽനിന്ന്​ അയക്കുന്ന പണം പിൻവലിക്കുന്നതിന് സ്ത്രീകളിൽ ഭൂരിപക്ഷവും ബാങ്ക് ശാഖകളാണ് ആശ്രയിക്കുന്നത്. ബാങ്കുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ഇവരും സാമ്പത്തികബുദ്ധിമുട്ടിലാണ്. ഫോർട്ട്​കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി പ്രദേശങ്ങളിലെ ബാങ്ക് ശാഖകൾ ഉച്ചവരെയെങ്കിലും തുറന്ന്​ പ്രവർത്തിക്കുന്നതിന് നടപടിയെടുക്കണമെന്ന് ​െറസിഡൻറ്​സ്​ അ​െപ്പക്സ് കൗൺസിൽ (റെയ്സ്) വർക്കിങ്​ പ്രസിഡൻറ് കെ.എം. ഹുസൈൻ, ജില്ല കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. എ.ടി.എമ്മിൽ പണമില്ലാത്ത സാഹചര്യം ഒഴിവാക്കാൻ ബാങ്കുകളോട് നിർദേശിക്കണമന്നാവശ്യപ്പെട്ട് ​െറസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി ഷെമീർ നൈനയും ജില്ല കലക്ടർക്ക് നിവേദനം നൽകി. കെ.എ. ബഷീറി​ൻെറ മരണം: കുറ്റക്കാരായ ഉദ്യാഗസ്ഥർക്കെതിരെ നടപടി വേണം -ഹൈബി ഈഡൻ എം.പി മട്ടാഞ്ചേരി: കോവിഡ് ബാധിച്ച് ഫോർട്ട്​കൊച്ചി തുരുത്തിയിൽ കെ.എ. ബഷീർ (62) മരിക്കാനിടയായ സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് അനാസ്ഥയുണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ഹൈബി ഈഡൻ എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജൂലൈ അവസാനം കോവിഡ് സംശയത്തിൽ ആരോഗ്യപ്രവർത്തകർ, ഫോർട്ട്​കൊച്ചി ആശുപത്രി, പൊലീസ് എന്നിവരെയടക്കം ബന്ധപ്പെട്ടെങ്കിലും സഹായകരമായ സമീപനം ഉണ്ടായില്ല. ജൂലൈ 30ന് വൈകീട്ട് കോവിഡ് കൺട്രോൾ റൂമിൽനിന്നുണ്ടായതും നിരുത്തരവാദപരമായ സമീപനമാണ്. അന്ന് രാത്രി 8.30ന് കുഴഞ്ഞുവീണപ്പോൾ ആംബുലൻസിനുവേണ്ടി ശ്രമം തുടങ്ങിയിട്ട് പുലർച്ച രണ്ടിനാണ്​ പി.പി.ഇ കിറ്റ് ധരിച്ച ഡ്രൈവർ മാത്രമായിട്ട് ആംബുലൻസ് എത്തിയത്. രണ്ട്​ പൊലീസുകാർക്കും ഒരു ബന്ധുവിനുമായി മൂന്ന്​ പി.പി.ഇ കിറ്റ് ബഷീറി​ൻെറ കുടുംബക്കാർതന്നെ 2500 രൂപ ചെലവഴിച്ച് വാങ്ങേണ്ടിവന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ ഇത്തരത്തിലുള്ള ഗുരുതര വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story