Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരോഗവ്യാപനം കൂടുന്നു;...

രോഗവ്യാപനം കൂടുന്നു; ആശങ്കയിൽ പടിഞ്ഞാറൻ കൊച്ചി

text_fields
bookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി മേഖലയിൽ രോഗവ്യാപനം പിടിച്ചുകെട്ടാനാകാത്തവിധം തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഫോർട്ട്കൊച്ചിയിൽ ബുധനാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 19 പേർക്കാണ്. ഇതിൽ രണ്ട് ഒഡിഷ സ്വദേശികളും ഉൾപ്പെടുന്നു. രണ്ടാം ഡിവിഷനിൽ മാത്രം ഇതുവരെ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 പേരുടെ ഫലമാണ് നെഗറ്റിവായത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മൂന്ന് ഘട്ടത്തിലായി 550 പേരെയാണ് ഇവിടെ ആൻറിജൻ പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ ഇനിയും ഫലങ്ങൾ പുറത്തുവരാനുണ്ട്. സാധാരണക്കാർ തിങ്ങി താമസിക്കുന്ന മേഖലയിൽ നിരീക്ഷണത്തിലിരിക്കാനുള്ള അസൗകര്യം പലപ്പോഴും രോഗവ്യാപനം കൂടാൻ കാരണമാകുന്നുണ്ട്. മൂന്നാം ഡിവിഷനിൽ ഇതുവരെ 19 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെയും ആൻറിജൻ പരിശോധന നടന്നിരുന്നു. ഇവിടെ രോഗവ്യാപനം കുറയുന്നതായാണ് റിപ്പോർട്ട്. ബുധനാഴ്ച മട്ടാഞ്ചേരി മേഖലയിൽ ഒമ്പത് കേസാണ് റിപ്പോർട്ട് ചെയ്തത്. നസ്റത്ത് ഇതുവരെ 11 കേസ്​ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒമ്പതെണ്ണവും ഒരു കുടുംബത്തിൽതന്നെ ഉള്ളവരാണ്‌. മാനാശ്ശേരിയിൽ ഇതുവരെ 15 കേസ്​ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ബുധനാഴ്ച നൂറോളം പേരിൽ ആൻറിജൻ പരിശോധന നടത്തി. പള്ളുരുത്തി മേഖലയിലും രോഗികൾ വർധിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്. ബുധനാഴ്ച ആറുപേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം, പടിഞ്ഞാറൻ കൊച്ചിയിലെ 28 നഗരസഭ ഡിവിഷനുകളും കണ്ടെയ്​ൻമൻെറ് സോണാക്കി കർഫ്യുവിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന് പറയുമ്പോഴും തോപ്പുംപടി അതിർത്തിയിൽ മാത്രമാണ് പരിശോധനയുള്ളത്. കണ്ടെയ്​ൻമൻെറ് സോണിൽ ഉൾപ്രദേശങ്ങളിൽ പരിശോധനയില്ലാത്തത് ആളുകൾ പുറത്തിറങ്ങി നടക്കുന്നതിനും കൂട്ടം കൂടുന്നതിനും ഇടയാക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story