Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTപുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു
text_fieldsbookmark_border
വൈപ്പിന്‍: പുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് എസ്. ശർമ എം.എല്‍.എ തറക്കല്ലിട്ടു. 1.45 കോടി രൂപ െചലവിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. സംസ്ഥാന സര്‍ക്കാറിൻെറ റീബിൽഡ് കേരള പദ്ധതിയിൽ ഉള്‍പ്പെടുത്തി കോൻഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, കോൺഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങള്‍ നിര്‍മാണ ചെലവ് വഹിക്കും. കോസ്റ്റ് ഫോര്‍ഡിനാണ് നിര്‍മാണച്ചുമതല. കാലപ്പഴക്കംമൂലം തകരാറിലായ പഴയ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. അഞ്ജു ഏയ്ഞ്ചല്‍ അലക്‌സ്, ജേക്കബ് ജോസ്, പഞ്ചായത്ത് സെക്രട്ടറി മിജോയ് മൈക്കിള്‍ എന്നിവർ പങ്കെടുത്തു. ശുദ്ധജലവിതരണം: വിവരം ജനങ്ങളെ അറിയിക്കണമെന്ന് എം.എല്‍.എ വൈപ്പിന്‍: കുടിവെള്ളം സംബന്ധിച്ച് യഥാസമയം പൊതുജനങ്ങളെ വിവരം അറിയിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് എസ്.ശര്‍മ എം.എല്‍.എ നിർദേശം നല്‍കി. എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പലകാരണങ്ങളാൽ പള്ളിപ്പുറം, എടവനക്കാട് മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലവിതരണം തടസ്സപ്പെടുന്നുണ്ട്. ഇക്കാര്യം പരാതിയായി എത്തുമ്പോൾ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉടന്‍ ശരിയാക്കുമെന്ന മറുപടിയും ലഭിക്കും. കഴിഞ്ഞദിവസം പഴങ്ങാട് പാലത്തിന് സമീപം തോടിലെ ചെളിനീക്കല്‍ പ്രവൃത്തിയേറ്റെടുത്ത കരാറുകാരന്‍ ശുദ്ധജല പൈപ്പിന് കേടുപാട് വരുത്തിയതിനെ തുടര്‍ന്ന് ജലവിതരണം തടസ്സപ്പെട്ടിരുന്നു. ഇതോടൊപ്പം നോര്‍ത്ത് പറവൂര്‍ പമ്പ് ഹൗസിലെ മെയിന്‍ വാല്‍വ് തകരാറിലാവുകയും ചെയ്തതോടെ മുനമ്പം മുതല്‍ എടവനക്കാട് വരെ ജലവിതരണം പൂര്‍ണമായും മുടങ്ങി. എന്താണ് കാരണമെന്നോ എപ്പോള്‍ പുനരാരംഭിക്കുമെന്നോ അറിയാത്ത സാഹചര്യമുണ്ടായി. പമ്പിങ്ങ് പുനരാരംഭിക്കാൻ നടപടി പൂര്‍ത്തീകരിച്ചതായി അസി. എക്‌സി. എൻജിനീയര്‍ ഉറപ്പുനല്‍കി. ശുദ്ധജലക്ഷാമം നേരിടുമ്പോഴും അനധികൃതമായി വെള്ളമൂറ്റുന്നവരുണ്ടെന്നും കര്‍ശന നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story