Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTപായിപ്ര എട്ടാംവാർഡ് കണ്ടെയ്ൻമെൻറ് സോൺ
text_fieldsbookmark_border
പായിപ്ര എട്ടാംവാർഡ് കണ്ടെയ്ൻമൻെറ് സോൺ മൂവാറ്റുപുഴ: പെരുമറ്റത്ത് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പായിപ്ര പഞ്ചായത്തിലെ എട്ടാംവാർഡ് പൂർണമായും ഒമ്പതാംവാർഡ് ഭാഗികമായും കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു. രോഗത്തിൻെറ ഉറവിടം വ്യക്തമല്ലാത്തതിനാൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിൻെറ നിർദേശം. ഇദ്ദേഹത്തിൻെറ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 20 പേരും ദ്വിതീയ സമ്പർക്കപ്പട്ടികയിൽ 120 പേരുമാണുള്ളത്. രോഗവ്യാപനം തടയാൻ എൽദോ ഏബ്രഹാം എം.എൽ.എയുടെയും ആർ.ഡി.ഒ കെ. ചന്ദ്രശേഖരൻ നായരുടെയും നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. മൂവാറ്റുപുഴയാറിൽ ജലനിരപ്പുയർന്നാൽ ആദ്യം വെള്ളം കയറുന്ന ഈ പ്രദേശത്തെ ഏഴ് കുടുംബങ്ങളെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിത്താമസിപ്പിക്കും. സൗകര്യം പഞ്ചായത്ത് ഒരുക്കും. പെരുമറ്റം പാലം മുതൽ കവല വരെയുള്ള വ്യാപാരസ്ഥാപനങ്ങൾ അടക്കും. പേഴക്കാപ്പിള്ളി കവലയിലുൾപ്പെടെ രാത്രി ഒമ്പതിനുശേഷവും വ്യാപാര ശാലകൾ പ്രവർത്തിക്കുകയും നാട്ടുകാർ കൂട്ടംകൂടുകയും ചെയ്യുന്ന സ്ഥിതിയുണ്ടെന്ന് യോഗത്തിൽ ആരോപണമുയർന്നു. ഇതൊഴിവാക്കാൻ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story