Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്‌കൂളിനെതിരെ...

സ്‌കൂളിനെതിരെ വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്ന്​

text_fields
bookmark_border
കിഴക്കമ്പലം: താമരച്ചാല്‍ സൻെറ്​ മേരീസ് പബ്ലിക്​ സ്‌കൂളിലെ ഫീസിനെക്കുറിച്ച്​ ചില രക്ഷിതാക്കള്‍ വ്യാജ പ്രചാരണം നടത്തുന്നതായി മാനേജ്മൻെറ്​ കമ്മിറ്റി വാർത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്‌കൂളില്‍ പഠനം നടക്കുന്നി​െല്ലങ്കിലും 15ഓളം ജീവനക്കാർ ദിവസവും വരുന്നുണ്ട്. ആഴ്ചയില്‍ ഒരുതവണ ക്ലാസ്‌മുറികളുടെ ശുചീകരണവും നടത്തുന്നു. സ്​കൂൾ നടത്തിക്കൊണ്ടുപോകാൻ വൻ പണച്ചെലവുണ്ട്​. കുറഞ്ഞ ഫീസ് വാങ്ങി പ്രവർത്തനം മുന്നോട്ട് പോകാന്‍ കഴിയില്ല. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ഡാനിയേല്‍ തട്ടാറയില്‍, ജനറല്‍ സെക്രട്ടറി ജേക്കബ് സി. മാത്യു, ഒ.കെ. മത്തായി, തമ്പി കെ. പോള്‍, പി.എം. സ്ലീബ, ബെന്നി പോൾ‍, സാജു പി. വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story