Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTകൂത്താട്ടുകുളം അഞ്ചാം ഡിവിഷൻ കണ്ടെയ്ൻമെൻറ് സോൺ
text_fieldsbookmark_border
കൂത്താട്ടുകുളം അഞ്ചാം ഡിവിഷൻ കണ്ടെയ്ൻമൻെറ് സോൺ കൂത്താട്ടുകുളം: നഗരസഭയിൽ അഞ്ചാം ഡിവിഷൻ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു. ഒരുകുടുംബത്തിലെ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. കോട്ടയം മെഡിക്കൽ കോളജിൽ പ്രസവ ചികിത്സ കഴിഞ്ഞെത്തിയ യുവതിക്കും കുഞ്ഞിനും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവരുമായി ഇടപഴകിയ യുവതിയുടെ ഭർത്താവിനും അമ്മക്കും രണ്ട് സഹോദരിമാർക്കും രോഗം ബാധിക്കുകയായിരുന്നു. നിലവിൽ ഒമ്പതാം ഡിവിഷൻ കണ്ടെയ്ൻമൻെറ് സോണാണ്. ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കൂത്താട്ടുകുളം: ജോസ്‍ കെ. മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച അഞ്ചുലക്ഷം രൂപകൊണ്ട് സെൻട്രൽ ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻെറ സ്വിച്ച് ഓൺ തോമസ്‍ ചാഴികാടൻ എം.പി നിർവഹിച്ചു. നഗരസഭ ചെയർമാൻ റോയി എബ്രഹാം അധ്യക്ഷത വഹിച്ചു. ജോർജ് ചമ്പമല, ഷാജു ജേക്കബ്‍, സണ്ണി കുര്യാക്കോസ്‍, സി.എൻ. പ്രഭകുമാർ തുടങ്ങിയവർ പങ്കെടുത്തു. EM KKM-HIMAST LIGHT കൂത്താട്ടുകുളം സെൻട്രൽ ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻെറ സ്വിച്ച് ഓൺ തോമസ്‍ ചാഴികാടൻ എം.പി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story