Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTഭൂതത്താൻകെട്ട് പൂച്ചക്കുത്തിൽ അഞ്ച് പദ്ധതി
text_fieldsbookmark_border
കോതമംഗലം: എം.എൽ.എ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ഭൂതത്താൻകെട്ട് പൂച്ചക്കുത്ത് രണ്ടാം വാർഡിൽ പൂർത്തീകരിച്ച അഞ്ച് പദ്ധതിയുടെ ഉദ്ഘാടനം ആൻറണി ജോൺ എം.എൽ.എ നിർവഹിച്ചു. പരപ്പൻചിറ കുളിക്കടവ്, കെ.പി.പി റോഡ്, ചിറ്റാണി കുളിക്കടവ് റോഡ് നമ്പർ ഒന്ന്, ചിറ്റാണി കുളിക്കടവ് നടപ്പാത നമ്പർ രണ്ട്, ഭൂതത്താൻകെട്ട് അമ്പഴപ്പുംകുടി റോഡ് സൈഡ് കെട്ട്, കലുങ്ക് നിർമാണം എന്നിവയാണ് പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ജയ്സൺ ദാനിയേൽ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും തിരിച്ചറിയാതായി -പി.ഡി.പി കോതമംഗലം: നയങ്ങള്‍കൊണ്ടോ നിലപാടുകൊണ്ടോ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പരസ്പരം തിരിച്ചറിയാന്‍പോലും കഴിയാതായെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്. അയോധ്യയില്‍ രാമക്ഷേത്ര ശിലാപൂജയുടെ പശ്ചാത്തലത്തില്‍ 'ബാബരിയുടെ ഭൂമിയില്‍ മസ്ജിദാണ് നീതി' പ്രമേയത്തില്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ് ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍, ജില്ല പ്രസിഡൻറ് ടി.എ. മുജീബ്റഹ്മാന്‍, ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story