Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTവാരപ്പെട്ടിക്ക് ആശ്വാസം
text_fieldsbookmark_border
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോം ക്വാറൻറീനിലായിരുന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയും പ്രസിഡൻറിൻെറ ഭർത്താവിൻെറയും സ്രവപരിശോധന ഫലം നെഗറ്റിവ്. ഏതാനും പേരുടെ പരിശോധനഫലം കൂടി പുറത്തുവരാനുണ്ട്. അതുകൂടി നെഗറ്റിവായാൽ ആശങ്ക ഒഴിയുമെന്നാണ് പ്രതീക്ഷ. പ്രസിഡൻറിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഗ്രാമപഞ്ചായത്ത് ഓഫിസ് തിങ്കളാഴ്ച പ്രവർത്തനം പുനരാരംഭിക്കുമെന്ന് സെക്രട്ടറി അനിൽകുമാർ അറിയിച്ചു. കോതമംഗലം താലൂക്കിൽ 11 പേർക്കുകൂടി കോതമംഗലം: താലൂക്കിൽ 11 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലും നെല്ലിക്കുഴി, കോട്ടപ്പടി, കീരംപാറ, വാരപ്പെട്ടി, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലുമാണ് പുതിയ പോസിറ്റിവ് കേസുകൾ. കുട്ടമ്പുഴ പഞ്ചായത്തിലെ 16ാം വാർഡ് കണ്ടെയ്ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story