Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപടിഞ്ഞാറൻ കൊച്ചിയിലെ ...

പടിഞ്ഞാറൻ കൊച്ചിയിലെ ലോക്​ഡൗൺ അശാസ്ത്രീയമെന്ന് ആരോപണം

text_fields
bookmark_border
മട്ടാഞ്ചേരി: ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കുള്ള സഞ്ചാര സ്വാതന്ത്ര്യംപോലും നിഷേധിച്ച് പടിഞ്ഞാറൻ കൊച്ചിയിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്​ഡൗൺ അശാസ്ത്രീയമാണെന്ന് ആക്ഷേപം. ഒരു കുടുംബത്തിലെ ഒരംഗത്തിന് രോഗം സ്ഥിരീകരിച്ചാൽ ആ പ്രദേശം മുഴുവൻ അടച്ചിടുന്നത് ശരിയായ രീതിയ​െല്ലന്ന് കൊച്ചി പിപ്പീൾസ് ഫോറം ഭാരവാഹികൾ പറഞ്ഞു. കൊച്ചിയിലെ ദിവസവേതനക്കാരും ജനങ്ങളും നെട്ടോടമോടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. പടിഞ്ഞാറൻ കൊച്ചിയെ ഒറ്റപ്പെടുത്തി നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനുള്ള സ്വാതന്ത്ര്യംപോലും നിഷേധിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചാൽ രോഗിയുടെ വീടും ആ പ്രദേശത്തെ ജനങ്ങളെയും നിരീക്ഷണത്തിലാക്കുകയും അവർക്കാവശ്യമായ സഹായം നൽകുന്നതിന് കൗൺസിലർമാരെയും ബീറ്റ് ഓഫിസർമാരെയും നിയോഗിക്കുകയാണ് വേണ്ടതെന്നും ഭാരവാഹികളായ പി.കെ. അബ്​ദുൽ ലത്തീഫ് പറഞ്ഞു. കൊച്ചി മുഴുവൻ അടച്ചിടാതെ രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയാണ് വേണ്ടതെന്നും അല്ലാത്ത പക്ഷം സാമ്പത്തിക അരക്ഷിതാവസ്ഥയായിരിക്കും സൃഷ്​ടിക്കപ്പെടുകയെന്ന് ജവഹർ ബാല മഞ്ച് ജില്ല വൈസ് ചെയർമാൻ കെ.ബി. അഷറഫ് പറഞ്ഞു. ചേരികൾ നിറഞ്ഞ പ്രദേശത്തെ ജനതയെ പട്ടിണിയിലേക്ക് തള്ളുന്ന നടപടിയിൽനിന്ന്​ അധികൃതർ പിൻമാറണമെന്ന് ജനകീയ സമിതി കൺവീനർ എ. ജലാലും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story