Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഏർപ്പെടുത്തണം
text_fieldsbookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്ത് ആളുകൾ ക്വാറൻറീനിൽ പോകാൻ നിർബന്ധിതമായ സാഹചര്യത്തിൽ പല വീട്ടിലും സൗകര്യമില്ലാതെ പ്രയാസപ്പെടുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ സംവിധാനത്തിൽതന്നെ പ്രദേശവാസികൾക്ക് ക്വാറൻറീൻ ഏർപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി കൊച്ചി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കരുവേലിപ്പടി താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചതോടെ ഇതര രോഗികൾക്ക് ചികിത്സാ സൗകര്യം നിഷേധിക്കപ്പെടുകയാണ്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഇ-മെയിലിങ് കാമ്പയിൻ നടത്താനും കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് കെ.എം. ആഷിഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. അബ്ദുസ്സലാം റിപ്പോർട്ട് അവതരിപ്പിച്ചു. സി.എ. ജാസ്മിൻ, സി.എ. നസീർ, സി.കെ. മുഹമ്മദ് നവാസ്, കെ.ഐ. ജബ്ബാർ, ലത്തീഫ് കരുവേലിപ്പടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story