Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവെള്ളക്കെട്ട്: മേയർ...

വെള്ളക്കെട്ട്: മേയർ പറഞ്ഞത് നുണയെന്ന് തെളിഞ്ഞു -സി.പി.എം

text_fields
bookmark_border
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട മേയറുടെ പ്രസ്താവന നുണയെന്ന് തെളിഞ്ഞുവെന്ന് സി.പി.എം ജില്ല കമ്മിറ്റി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നഗരസഭ 30 കോടി ചെലവഴിച്ചെന്നാണ് മേയർ യോഗത്തിൽ പറഞ്ഞത്. ഇതുവരെ അഞ്ച് കോടി രൂപയേ ചെലവഴിച്ചിട്ടുള്ളുവെന്ന്​ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലം വ്യക്​തമാക്കുന്നു. മന്ത്രി വി.എസ്​. സുനിൽകുമാർ വിളിച്ചുചേർത്ത യോഗത്തിലൂടെ ഇക്കാര്യങ്ങൾ വ്യക്തമായെന്നും ജില്ല സെക്രട്ടറി സി.എൻ. മോഹനൻ വാർത്തകുറിപ്പിൽ പറഞ്ഞു. ഓപറേഷൻ േബ്രക്ക് ത്രൂ ഫലപ്രദമായി നടപ്പാക്കിയ സ്​ഥലങ്ങളിൽ കഴിഞ്ഞകാലങ്ങളിലേതുപോലെ വെള്ളക്കെട്ടുണ്ടായില്ല. ഒറ്റ മഴയിൽ കൊച്ചി നഗരമാകെ വെള്ളം പൊങ്ങാനിടയായത് ഭരണ നേതൃത്വത്തിൻെറ കാര്യക്ഷമതയില്ലായ്മയും പിടിപ്പുകേടുമാണെന്ന് തെളിഞ്ഞു. വെള്ളക്കെട്ട് പരിഹാര പ്രവർത്തനത്തിൽ കക്ഷി രാഷ്​ട്രീയം മറന്ന് ഏവരേയും സഹകരിപ്പിക്കാനുള്ള മനസ്സ് കോർപറേഷൻ ഭരിക്കുന്നവർക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story