Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീഡനത്തിന് ഇരയായ...

പീഡനത്തിന് ഇരയായ വയോധികയുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കണം -എം.സി. ജോസഫൈൻ

text_fields
bookmark_border
​െകാച്ചി: ലൈംഗിക പീഡനത്തിന് ഇരയായ വയോധികയുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കണമെന്ന് വനിത കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ. സഹായം അഭ്യർഥിച്ച് ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജക്ക് ചെയർപേഴ്സൻ കത്ത് നൽകി. എറണാകുളം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വയോധികയെ ചൊവ്വാഴ്​ച ഉച്ചയോടെ സന്ദർശിച്ച ചെയർപേഴ്സൻ ഡോക്ടർമാരിൽനിന്ന് തെളിവെടുത്തു. ഇതുസംബന്ധിച്ച് കേസ് രജിസ്​റ്റർ ചെയ്യാൻ ഡയറക്ടർ വി.യു. കുര്യാക്കോസിന് നിർദേശം നൽകി. കുറ്റവാളികൾ ആരായിരുന്നാലും ഉടൻ അറസ്​റ്റ് ചെയ്ത് നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ചെയർപേഴ്സൻ ആവശ്യപ്പെട്ടു. വയോധികക്ക്​ വേണ്ട എല്ലാ സഹായവും ചെയ്യുമെന്നും ചെയർപേഴ്സൻ പറഞ്ഞു. രാവിലെ കമീഷൻ അംഗം ഷിജി ശിവജിയും ആശുപത്രി സന്ദർശിച്ചിരുന്നു. കാർട്ടൂൺ മത്സരം കൊച്ചി: ജില്ല മെഡിക്കൽ ഓഫിസി​ൻെറ നേതൃത്വത്തിൽ ദേശീയ രോഗപ്രതിരോധ കുത്തിവെപ്പ്​ ബോധവത്​കരണ മാസമായ ആഗസ്​റ്റിൽ രോഗപ്രതിരോധ കുത്തി​െവപ്പി​ൻെറ പ്രാധാന്യം ജനങ്ങളിൽ ഊട്ടിയുറപ്പിക്കാൻ കാർട്ടൂൺ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് സാക്ഷ്യപത്രവും മെമ​ൻെറായും നൽകും. സമ്മാനാർഹമായ കാർട്ടൂൺ പ്രചാരണ പരിപാടിക്ക് വിവിധ മാധ്യമങ്ങളിലൂടെ ഉപയോഗിക്കും. കാർട്ടൂണുകളിൽ ഒരു വശത്തായി പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമാക്കണം. cartooncompetitiondmohekm@gmail.com മെയിൽ ഐ.ഡിയിലേക്കാണ്​ എൻട്രികൾ അയക്കേണ്ടത്​. വിഷയം: 'ജീവ​ൻെറ വിലയുള്ള രോഗപ്രതിരോധ കുത്തി​െവപ്പ്​' കാർട്ടൂൺ ലഭിക്കേണ്ട അവസാന തീയതി: ഈ മാസം​ 17ന്​ വൈകീട്ട്​ അഞ്ചിന്​. ഫലപ്രഖ്യാപനം 22ന്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story