Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൊച്ചി നഗരത്തി​െല...

കൊച്ചി നഗരത്തി​െല വെള്ള​ക്കെട്ട്​: വേണ്ടത്​ കൂട്ടായ പ്രവർത്തനം -​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: കനത്ത മഴയിൽ കൊച്ചി നഗരം വെള്ളത്തിലാകാതിരിക്കാൻ ജില്ല ഭരണകൂടത്തി​​ൻെറയും കോർപറേഷ​​ൻെറയുമടക്കം കൂട്ടായ പ്രവർത്തനമാണ്​ വേണ്ടതെന്ന്​ ഹൈകോടതി. പരസ്​പരം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. ഒന്നര വർഷമായി നടത്തുന്ന പ്രയത്നം വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ ചില നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയിൽ ചില പ്രദേശങ്ങളിൽ മാത്രമാണ്​ വെള്ളക്കെട്ടുണ്ടായത്. ഇതിൽ നിന്നെല്ലാം പാഠം ഉൾ​െക്കാണ്ട്​ പ്രശ്​ന പരിഹാരത്തിനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കുകയാണ്​ വേണ്ടത്​. പ്രവർത്തനങ്ങൾ കോടതി സൂക്ഷ്​മമായി നിരീക്ഷിക്കുന്നുണ്ട്​. കോവിഡ് ഭീഷണി നിലനിൽക്കു​േമ്പാൾ വെള്ളക്കെട്ട് ഉണ്ടായാൽ സാമൂഹിക അകലം പാലിക്കാനാവില്ലെന്നും ഇത്​ ദുരിതത്തിന്​ കാരണമാകുമെന്നും ജസ്​റ്റിസ്​ ദേവൻ രാമചന്ദ്രൻ വ്യക്​തമാക്കി. പരസ്​പരം കുറ്റപ്പെടുത്തുന്ന രീതിയിൽ ജില്ല ഭരണകൂടവും കോർപറേഷനും നൽകിയ വിശദീകരണങ്ങൾ കൂടി പരിഗണിച്ചാണ്​ കോടതിയുടെ നിരീക്ഷണം. ജില്ല കലക്ടറും കോർപറേഷനും നൽകിയ റിപ്പോർട്ടിലുള്ള വൈരുധ്യം സംബന്ധിച്ച്​ ഇരു കക്ഷികളോടും കോടതി വിശദീകരണം തേടി. കോർപറേഷ​ൻെറ റിപ്പോർട്ടിൽ ജില്ല കലക്ടറും കലക്ടറുടെ റിപ്പോർട്ടിൽ കോർപറേഷൻ സെക്രട്ടറിയും മറുപടി നൽകണം. അമൃത് പദ്ധതിയുടെ ഭാഗമായി കോർപറേഷന്​ അനുവദിച്ച തുക എത്ര, ചെലവഴിച്ചതെങ്ങിനെ തുടങ്ങിയവ അറിയിക്കണം. വെള്ളപ്പൊക്കം തടയാൻ ചെലവഴിച്ച തനത് ഫണ്ട് എത്രയെന്ന്​ വ്യക്​തമാക്കണം. തേവര -പേരണ്ടൂർ കനാലിൽനിന്ന് ചെളി നീക്കിയതി​​ൻെറ വിശദാംശങ്ങൾ നൽകണം. കമ്മട്ടിപ്പാടത്ത് റെയിൽവേ ലൈനിന് അടിയിലുള്ള കലുങ്ക്​​ പുനർനിർമാണം സംബന്ധിച്ച് റെയിൽവേ സത്യവാങ്മൂലം നൽകണം. കലൂർ സബ് സ്​റ്റേഷന് സമീപം മെട്രോ സ്ഥാപിച്ച പൈപ്പ് കൽവെർട്ട്​ ചങ്ങാടംപോക്ക് തോടുമായി ബന്ധിപ്പിച്ചില്ലെന്ന കലക്​ടറുടെ റിപ്പോർട്ടിൽ മെട്രോ റെയിൽ കോർപറേഷൻ വിശദീകരണം നൽകണം. പി.ആൻറ്​.ടി കോളനി വാസികളുടെ പുനരധിവാസ ജോലികൾ സംബന്ധിച്ചും വ്യക്​തമാക്കാൻ കോടതി നിർദേശിച്ചു. തുടർന്ന്​ ഹരജി 10ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story