Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTകണ്ടെയ്ൻമെൻറ് സോണിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വൈകി
text_fieldsbookmark_border
കണ്ടെയ്ൻമൻെറ് സോണിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വൈകി മൂവാറ്റുപുഴ: അമ്മക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ച നഗരസഭയിലെ 21ാം വാർഡിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വൈകിയത് വിവാദമായി. ഞായറാഴ്ച വൈകീട്ടാണ് അമ്പലക്കുന്ന് വാർഡിലെ അമ്മക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച വൈകീട്ട് വാർഡ് കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. നഗരത്തിലെ കച്ചേരിത്താഴം പാലം മുതൽ പി.ഒ ജങ്ഷനിൽ സൻെറ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള സ്ഥലമാണ് സോണായി പ്രഖ്യാപിച്ചത്. എന്നാൽ, നിയന്ത്രണങ്ങൾ എവിടെയൊക്കെ വേണമെന്ന കാര്യത്തിലുണ്ടായ ആശയക്കുഴപ്പംമൂലം ഉച്ചവരെ നിയന്ത്രണമൊന്നും ഏർപ്പെടുത്തിയില്ല. 21 വാർഡിൻെറ ഭാഗമായ കച്ചേരിത്താഴവും അടച്ചിടണമെന്നായിരുന്നു പൊലീസ് നിലപാട്. ആശയക്കുഴപ്പം മൂലം കണ്ടെയ്ൻമൻെറ് സോണിൽ റോഡ് അടക്കുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങളും അനൗൺസ്മൻെറും ഉച്ചവരെ നടന്നില്ല. ഇതോടെ കണ്ടെയ്ൻമൻെറ് സോണിൽനിന്ന് ജനം പുറത്തിറങ്ങി. വ്യാപാരശാലകളും തുറന്നു. അപകടം മനസ്സിലാക്കി മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികൾ സ്ഥലത്തെത്തി വ്യാപാര സ്ഥാപനങ്ങൾ അടക്കാൻ നിർദേശം നൽകി. തുടർന്നാണ് പൊലീസ് രംഗത്തിറങ്ങി കണ്ടെയ്ൻമൻെറ് സോണിലേക്കുള്ള റോഡുകൾ അടച്ചത്. അനൗൺസ്മൻെറും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story