Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാതാവിനൊപ്പം...

മാതാവിനൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞ് മരിച്ചു

text_fields
bookmark_border
ആറാട്ടുപുഴ: . തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി പള്ളിശാലിൽ വീട്ടിൽ മനു-നീതു ദമ്പതികളുടെ മൂന്നുമാസമായ മകൻ നിവേദ് കൃഷ്ണയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30ന് പാൽ കുടിച്ചശേഷം മാതാവിനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്. ഇടക്ക് വീണ്ടും പാൽ കുടിക്കാൻ ഉണരുന്നത് പതിവാണ്. ഉണരാതിരുന്നതിനെ തുടർന്ന് രാത്രി ഒരു മണിയോടെ മാതാവ് നോക്കുമ്പോൾ മൂക്കിൽനിന്നും രക്തം ഒലിച്ച് ചലനമറ്റ് കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഉടൻ തന്നെ ഹരിപ്പാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനക്കുശേഷം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് അയച്ചെങ്കിലും വഴിമധ്യേ മരിച്ചു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റിവായിരുന്നു. ദേഹ പരിശോധനക്ക് ശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്​റ്റുമോർട്ടം ബുധനാഴ്ച നടക്കും. സഹോദരി: അപർണിക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story