Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാലവർഷ ദുരിതാശ്വാസം:...

കാലവർഷ ദുരിതാശ്വാസം: അവലോകന യോഗം

text_fields
bookmark_border
ചെങ്ങന്നൂർ: മണ്ഡലത്തിലെ കാലവർഷ ദുരിതാശ്വാസ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് സജി ചെറിയാൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കോവിഡ് 19 പ്രോട്ടോകോൾ പാലിച്ച്​ 90 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ 2300 വീടുകളിലായി താമസിക്കുന്ന 8538 അംഗങ്ങളെയാണ്​ മാറ്റിപാർപ്പിക്കുക. തിട്ടയിടിഞ്ഞ് കരഭൂമി ഇല്ലാതാകുന്നു; വീട്​ തകർച്ചഭീഷണിയിൽ ചെങ്ങന്നൂർ: ശക്തമായ നീരൊഴുക്കിൽ മൈനർ ഇറിഗേഷൻ നിർമിച്ച തിട്ടയിടിഞ്ഞ് കരഭൂമി ഇല്ലാതാകുന്നു. വീടും കുടുംബാംഗങ്ങളും അപകട ഭീഷണിയിൽ. 30 അടിയോളം നീളത്തിൽ തിട്ടയിടിഞ്ഞു. തിരുവൻവണ്ടൂർ പഞ്ചായത്ത്​ നാലാം വാർഡിൽ മരങ്ങാട്ടുമഠം കീഴ്തൃക്കോവിൽ അഡ്വ. എം.കെ. ഹരിനന്ദനൻ നമ്പൂതിരിയുടെ വീട് സ്ഥിതി ചെയ്യുന്ന പുരയിടത്തി​ൻെറ കരിങ്കൽകെട്ടാണ് പുലർച്ച വീണ്ടും തകർന്ന് തോട്ടിലേക്ക് പോയത്. വരട്ടാറി​ൻെറ കൈവഴിയായ മുളംതോടി​ൻെറ തെക്കുഭാഗം വീടി​ൻെറ അരികിനോട് ചേർന്ന് ഏകദേശം 12 അടി നീളത്തിലുള്ള കരിങ്കൽ സംരക്ഷണഭിത്തി വെള്ളത്തിൽ ഒലിച്ചുപോയി. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ഇതിനോടുചേർന്ന കരിങ്കൽകെട്ടി​ൻെറ 15 അടി നീളത്തിലുള്ള ഭാഗം തകർന്നിരുന്നു. കരിങ്കൽ കെട്ടിനൊപ്പം മൺതിട്ടയും ഇടിഞ്ഞിട്ടുണ്ട്. ഇപ്പോൾ വീടിനോട് ചേർന്ന കരഭാഗവും നഷ്​ടമായി. അടുക്കളയുടെയും കിണറി​ൻെറയും ഭാഗങ്ങൾ ഇടിഞ്ഞിട്ടുണ്ട്. കാലവർഷം ശക്തമായാൽ ബാക്കി ഭാഗംകൂടി ഇടിഞ്ഞ്​ തോട്ടിലേക്ക്​ പോകുമെന്ന ഭീഷണി നേരിടുകയാണ് കുടുംബം. ചിത്രം: AP51 Thitta Idiyal തിട്ട ഇടിഞ്ഞതിനെ തുടർന്ന്​ അപകടാവസ്ഥയിലായ ഹരിനന്ദനൻ നമ്പൂതിരിയുടെ വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story