Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയുവാവിനെ...

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
അമ്പലപ്പുഴ: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാളെ പുന്നപ്ര പൊലീസ് അറസ്​റ്റ്​ ചെയ്തു. പുന്നപ്ര കറുകപ്പറമ്പിൽ അഖിലാണ്​ (24) അറസ്​റ്റിലായത്. ഇരവുകാട് പഞ്ഞിക്കാരൻ പറമ്പിൽ മനോജി​ൻെറ മകൻ സഞ്ചുവിനെ (21) വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്​റ്റ്​. പുന്നപ്ര സിന്ദൂര ജങ്ഷന്​ സമീപം ​െറയിൽവേ ക്രോസിൽ ഞായറാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ സഞ്ചുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. കേസിൽ മറ്റു മൂന്നുപേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തുറവൂരിൽ സിഗ്​നൽ ലൈറ്റ് സംവിധാനം തകരാറിൽ തുറവൂർ: ദേശീയപാതയിൽ തുറവൂർ ജങ്​ഷനിലെ സിഗ്​നലിൽ മഞ്ഞ ലൈറ്റ് ഇല്ലാത്തത് ഡ്രൈവർമാരെ വലയ്​ക്കുന്നു. പച്ച കണ്ട് മുന്നോട്ട്​ നീങ്ങുന്നതിനിടെ മഞ്ഞ തെളിയാതെ പൊടുന്നനെ ചുവപ്പ് തെളിയുമ്പോൾ ഡ്രൈവർമാർ ആശയക്കുഴപ്പത്തിലാവുന്നത് അപകടങ്ങൾക്കും കാരണമാവുന്നു. നിർദിഷ്​ട തുറവൂർ-പമ്പ പാതയിൽനിന്ന്​ ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളെയാണ് ഇത്​ കുഴപ്പത്തിലാക്കുന്നത്. പെട്ടെന്ന് ചുവപ്പ് തെളിയുമ്പോൾ റോഡിന് നടുവിൽ നിർത്തേണ്ടിവരുന്നത് അപകടം ഉണ്ടാക്കുന്നതായാണ് ഡ്രൈവർമാരുടെ പരാതി. അപാകത തുടങ്ങിയിട്ട് ദിവസങ്ങൾ പലതു കഴിഞ്ഞു. കെൽട്രോൺ കൺട്രോൾസിനാണ് ട്രാഫിക് സിഗ്​നൽ അറ്റകുറ്റപ്പണിയുടെ ചുമതല. കെൽട്രോണിന് ഉടൻ കത്ത് നൽകുമെന്ന് കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ കെ.ജി. മനോജ് കുമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story