Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആയുർവേദ ഡോക്​ടർമാരുടെ...

ആയുർവേദ ഡോക്​ടർമാരുടെ ഒഴിവ്​ നികത്തുന്നില്ല; പ്രതിരോധ പ്രവർത്തനം താളംതെറ്റുന്നു

text_fields
bookmark_border
കൊച്ചി: സർക്കാർ ആയുർവേദ ഡോക്​ടർമാരുടെ ഒഴിവുകൾ നികത്താത്തത്​ മൂലം സംസ്ഥാനത്ത്​ ഭാരതീയ ചികിത്സ വകുപ്പി​ൻെറ രോഗ പ്രതിരോധ പ്രവർത്തനങ്ങളും പദ്ധതികളും താളം തെറ്റുന്നു. പഞ്ചായത്തുകളിലെ ആയുർവേദ ഡിസ്​പെൻസറികളിലും ആശുപത്രികളിലുമായി നൂറോളം ഒഴിവാണ്​ നികത്താനുള്ളത്​. ആയുർവേദ മെഡിക്കൽ ഓഫിസർ തസ്​തികക്ക്​ പി.എസ്​.സി തയാറാക്കിയ റാങ്ക്​ പട്ടികയുണ്ടെങ്കിലും നിയമന നടപടിയായിട്ടില്ല. ഭാരതീയ ചികിത്സ വകുപ്പി​ൻെറ നേതൃത്വത്തിൽ വയോജനങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ 'സുഖായുഷ്യം', ക്വാറ​ൻറീനിൽ കഴിയുന്നവർക്ക്​ കോവിഡ്​ പ്രതിരോധ മരുന്ന്​ വിതരണത്തിന്​ 'അമൃതം', കോവിഡ്​ മുക്തരായവർക്കുള്ള 'പുനർജനി', ജീവിതശൈലിക്കും വ്യായാമത്തിനും യോഗക്കും പ്രാധാന്യം നൽകുന്ന 'സ്വാസ്ഥ്യം' തുടങ്ങിയ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്​ ആയുർ രക്ഷ ക്ലിനിക്കുകളും പ്രവർത്തിക്കുന്നു. 125 സർക്കാർ ആയുർവേദ ആശുപത്രികളും 1019 ഡിസ്​പെൻസറികളും 18 സബ്​സൻെററുകളും വഴിയാണ്​ ഇവ നടപ്പാക്കുന്നത്​. പദ്ധതി നിർവഹണത്തി​ൻെറ ചുമതലയുള്ള മെഡിക്കൽ ഓഫിസർമാരുടെ കുറവുമൂലം പല പഞ്ചായത്തുകളിലും ഇവയുടെ പ്രവർത്തനം കാര്യക്ഷമമല്ല. സമീപ ​േകന്ദ്രങ്ങളിലെ ഡോക്​ടർമാർക്ക്​ അധിക ചുമതല നൽകിയാണ്​ നിയമനം നടക്കാത്ത ഡിസ്​പെൻസറികളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്​. ഇതുമൂലം ഏതെങ്കിലും ഒരു ഡിസ്​പെൻസറിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡോക്​ടർമാർക്ക്​ കഴിയുന്നില്ല. ചിലയിടങ്ങളിൽ രോഗികളെ നോക്കാൻ മാത്രമായി താൽക്കാലിക ഡോക്​ടർമാരെ നിയമിച്ചിട്ടുണ്ട്​. ആവശ്യത്തിന്​ ഡോക്​ടർമാർ ഇല്ലാത്തതിനാൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, ജീവിതശൈലീരോഗ നിയന്ത്രണം, പാലിയേറ്റിവ് പരിചരണം, വയോജന ചികിത്സ പദ്ധതികൾ എന്നിവ താളം തെറ്റുന്ന അവസ്ഥയാണ്​. കോവിഡ്​ വ്യാപനം രൂക്ഷമാകുക കൂടി ചെയ്​തതോടെ ദിവസവും ചികിത്സ തേടിയെത്തുന്ന രോഗികൾക്ക്​ ഇത്​ ഏറെ പ്രയാസം സൃഷ്​ടിക്കുന്നു. പി.പി. കബീർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story