Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീട്ടുപടിക്കൽ...

വീട്ടുപടിക്കൽ എത്തിച്ച്​ ഭക്ഷ്യവസ്​തു​ വിൽപന​ തടഞ്ഞു; ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: പഴം, പച്ചക്കറി, മത്സ്യം തുടങ്ങിയ ഭക്ഷ്യവസ്​തുക്കൾ വീട്ടുപടിക്കൽ ​െകാണ്ടുനടന്ന്​ വിൽക്കുന്നത്​ തടഞ്ഞ നടപടിക്കെതിരായ ഹരജിയിൽ ഹൈകോടതി സംസ്ഥാന, ജില്ല അധികൃതരുടെ വിശദീകരണം തേടി. മത്സ്യവിൽപന ഉൾപ്പെടെ വീടുകളിൽ സാധനങ്ങൾ എത്തിച്ചുള്ള വിൽപന ജൂലൈ 16ലെ ഉത്തരവിൽ ​െകാല്ലം കലക്​ടർ നിരോധിച്ച നടപടി ചോദ്യം ചെയ്​ത്​ കൊല്ലം പത്തനാപുരം സ്വദേശികളായ 13 പേർ നൽകിയ ഹരജി പരിഗണിച്ചാണ്​ ജസ്​റ്റിസ്​ അനു ശിവരാമ​ൻെറ ഉത്തരവ്​. പഴം, പച്ചക്കറി പോലുള്ള അതിവേഗം കേടുവരാൻ സാധ്യതയുള്ള അവശ്യസാധനങ്ങൾ വിൽക്കുന്നവരായ തങ്ങൾ ഇപ്പോൾ ഉപജീവനത്തിന്​ ഏറെ ബുദ്ധിമുട്ടുന്നതായി ഹരജിയിൽ പറയുന്നു. സ്വാഭാവികനീതി നിഷേധിച്ചു​െകാണ്ടുള്ള ഈ ഉത്തരവ്​ ഭരണഘടനവിരുദ്ധമാണ്​. ജീവിക്കാനുള്ള അവകാശ​ം നിഷേധിക്കുകയാണ്. ഉത്തരവ്​ പിൻവലിക്കാൻ കലക്​ടർക്ക്​ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഉപജീവന മാർഗങ്ങളില്ലാതെ ജീവിതം സാധ്യമാകാത്ത സാഹചര്യത്തിൽ കണ്ടെയ്​ൻമൻെറ്​ സോൺ അല്ലാത്ത മേഖലകളിൽ കച്ചവടത്തിന്​ അനുവദിക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം. ഹരജി പരിഗണിച്ച്​ കലക്​ടർക്കടക്കം എതിർ കക്ഷികൾക്ക്​ നോട്ടീസ്​ അയക്കാൻ കോടതി ഉത്തരവിട്ടു​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story