Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടക്ക കടത്തിലൂടെ...

അടക്ക കടത്തിലൂടെ ജി.എസ്.ടി െവട്ടിപ്പ്​: വെളിപ്പെടുത്തൽ നടത്തിയയാൾക്ക്​ പൊലീസ്​ സംരക്ഷണത്തിന്​ ഉത്തരവ്​

text_fields
bookmark_border
കൊച്ചി: അനധികൃത അടക്ക കടത്തിലൂടെ നടക്കുന്ന കോടികളുടെ ജി.എസ്.ടി െവട്ടിപ്പി​ൻെറ ചുരുളഴിച്ച 'ഹരജിക്കാരന്​' പൊലീസ്​ സംരക്ഷണം നൽകാൻ ഹൈകോടതി​ ഉത്തരവ്​. ജി.എസ്.ടി അധികൃതർ പിടികൂടിയ വാഹനം വിട്ടുകിട്ടാൻ ഹരജി നൽകിയിട്ടില്ലെന്നും ഇത്തരമൊരു വിവരം അറിയില്ലെന്നും കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ച കുന്ദംകുളം പെരുമ്പിലാവ് സ്വദേശി പ്രശാന്ത് നായാടിവളപ്പിലിനാണ്​ ജസ്​റ്റിസ്​ എ.കെ ജയശങ്കരൻ നമ്പ്യാർ പൊലീസ്​ സംരക്ഷണം അനുവദിച്ചത്​. മലപ്പുറം ജില്ല പൊലീസ് മേധാവിയെയും കുറ്റിപ്പുറം സ്​റ്റേഷൻ ഹൗസ് ഒാഫിസറെയും കേസിൽ സ്വമേധയ കക്ഷിചേർത്ത കോടതി, പ്രശാന്തിനും കുടുംബത്തിനും രണ്ടാഴ്ച പൊലീസ് സംരക്ഷണം നൽകാനാണ്​ നിർദേശിച്ചത്​. മലപ്പുറം ജില്ലയിലെ ചരക്ക് സേവന നികുതി വകുപ്പിൻെറ നിലമ്പൂർ സ്ക്വാഡ് ജൂലൈ 15ന് നിലമ്പൂരിൽ വെച്ച് പുണെയിലേക്ക് കൊണ്ടു പോകുകയായിരുന്ന കോടികൾ വില വരുന്ന 22,750 കിലോ അടക്ക വാഹനസഹിതം പിടിച്ചെടുത്തിരുന്നു. പ്രശാന്ത് േട്രഡേഴ്സ് എന്ന പേരിലുള്ള ജി.എസ്.ടി രജിസ്േട്രഷ​ൻെറ മറവിൽ ജി.എസ്.ടി വെട്ടിച്ച് കടത്താൻ ശ്രമിച്ച അടക്കയാണ് പിടികൂടിയത്. എന്നാൽ, നികുതി വകുപ്പ്​ അധികൃതർ നടത്തിയ പരിശോധനയിലാണ്​ കൂലിപ്പണിക്കാരനായ പ്രശാന്തി​ൻെറ പേരിൽ അദ്ദേഹമറിയാതെ ജി.എസ്.ടി രജിസ്ട്രേഷൻ നടത്തി​ തട്ടിപ്പ്​ സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്​. ഇതിനിടെ ജി.എസ്.ടി ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ലോറി വിട്ടുനൽകണമെന്ന ആവശ്യവുമായി പ്രശാന്തിൻെറ പേരിൽ ഹൈകോടതിയിൽ ഹരജിയുമെത്തി. എന്നാൽ, ഹരജി വാദത്തിന്​ പരിഗണിക്ക​േവ, പ്രശാന്ത്​ ​വിഡിയോ കോൺഫറൻസ്​ സംവിധാനത്തിലൂടെ എത്തി താൻ ഹരജി നൽകിയിട്ടില്ലെന്ന സത്യാവസ്​ഥ കോടതിയെ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്​ച ഹരജി വീണ്ടും പരിഗണിക്കവേ, പ്രശാന്തിന് വേണ്ടി ലീഗൽ സർവിസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകനാണ് ഹാജരായത്. കോടതിയിൽ വെളിപ്പെടുത്തൽ നടത്തിയതോടെ പ്രശാന്തും കുടുംബവും നികുതി ​െവട്ടിപ്പുകാരിൽനിന്നുള്ള​ ഭീഷണി നേരിടുന്നതായി അഭിഭാഷകൻ അറിയിച്ചു. ഇത്​ സംബന്ധിച്ച്​ പൊലീസും വിവരം ​ൈകമാറിയിട്ടുണ്ടെന്ന്​ സർക്കാർ അഭിഭാഷകയും അറിയിച്ചു. തുടർന്നാണ്​ പൊലീസ്​ സംരക്ഷണത്തിന്​ ഉത്തരവിട്ടത്​. കേസി​ൻെറ അന്വേഷണ പുരോഗതി അറിയിക്കാൻ ജി.എസ്​.ടി അധികൃതർക്ക്​ കോടതി നിർദേശം നൽകി. ഹരജി വീണ്ടും ആഗസ്​റ്റ്​ 26ന് പരിഗണിക്കാൻ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story