Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകേരള തീരത്ത്​ മത്തി...

കേരള തീരത്ത്​ മത്തി ക്ഷാമം തുടരുന്നു; കരുതൽ വേണമെന്ന് സി.എം.എഫ്.ആർ.ഐ

text_fields
bookmark_border
കൊച്ചി: കേരളീയരുടെ ഇഷ്​ടമത്സ്യമായ മത്തിയുടെ ലഭ്യതയിൽ ഈ വർഷവും കാര്യമായ വർധന ഉണ്ടാകാനിടയില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സി.എം.എഫ്.ആർ.ഐ). രണ്ട് വർഷത്തെപോലെ ക്ഷാമം തുടരും. അതിനാൽ മത്തി പിടിക്കുന്നതിൽ കൂടുതൽ കരുതൽ വേണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. മത്തിയുടെ പ്രജനനത്തിനും ശരിയായ രീതിയിൽ വളർച്ച പ്രാപിക്കാനും എൽനിനോ തടസ്സമായിരുന്നു. നിലവിലെ സമുദ്ര കാലാവസ്ഥ മത്തിയുടെ പ്രജനനത്തിന് അനുയോജ്യമല്ലാത്തതാണ് ക്ഷാമത്തിന്​ കാരണമെന്ന് സി.എം.എഫ്.ആർ.ഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ചെറുമത്തിയും മുട്ടയിടാറായ തള്ളമീനുകളെയും പിടിക്കാതിരുന്നാലേ വരും വർഷങ്ങളിൽ മത്തിയുടെ ഉൽപാദനം പൂർവസ്ഥിതിയിലാക്കാൻ കഴിയൂവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളതീരത്ത് ഇപ്പോൾ മത്തി കാര്യമായി കാണപ്പെടുന്നില്ല. ലഭ്യമായവയിൽതന്നെ മുട്ടമത്സ്യത്തിൻെറ അനുപാതം വളരെ കുറവാണ്. നിലവിൽ മുട്ടമത്സ്യങ്ങളെ പിടിക്കുന്നതിന് നിയമതടസ്സമില്ല. എന്നാൽ, മത്തി വൻതോതിൽ കുറഞ്ഞ സാഹചര്യത്തിൽ പ്രജനനത്തിന് പാകമായ മത്തി പിടിക്കാതിരിക്കുന്നതായിരിക്കും ഉചിതമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story